Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇറച്ചി കോഴിയുടെ വില വര്‍ധിപ്പിച്ചു, പലയിടങ്ങളിലും 140 മുതല്‍ 200 വരെ; പ്രതിഷേധം ശക്തം

കാസര്‍കോട്ട് ഇറച്ചി കോഴിയുടെ വിലയില്‍ വര്‍ധനവ്. റമദാനിന് തൊട്ട് മുമ്പുവരെ കിലോയ്ക്ക് 115 രൂപയായിരുന്നു Kerala, kasaragod, news, Chicken, Price, Ramadan, Protest, Chicken price hiked, Beef
കാസര്‍കോട്: (www.kasargodvartha.com 28.05.2017) കാസര്‍കോട്ട് ഇറച്ചി കോഴിയുടെ വിലയില്‍ വര്‍ധനവ്. റമദാനിന് തൊട്ട് മുമ്പുവരെ കിലോയ്ക്ക് 115 രൂപയായിരുന്നു ഇറച്ചിക്കോഴിയുടെ വില. ഇപ്പോള്‍ കിലേയ്ക്ക് 140 മുതല്‍ 200 രൂപ വരെയായി പലയിടങ്ങളിലും ഉയര്‍ത്തിയത് ഉപഭോക്താക്കളെ വിഷമിപ്പിക്കുകയാണ്. ഇറച്ചിക്കോഴി വാങ്ങാന്‍ വിപണിയിലെത്തുമ്പോഴാണ് പലരും വില വര്‍ധിപ്പിച്ച കാര്യം അറിയുന്നത്.

യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇറച്ചിക്കോഴിക്ക് വില കൂട്ടുന്നത്. റമദാനും പെരുന്നാളും സമാഗതമാകുമ്പോള്‍ കോഴിവ്യാപാരികള്‍ ലാഭം മുന്‍നിര്‍ത്തി വില കൂട്ടുകയാണ്. ഓണം, വിഷു, ക്രിസ്തുമസ് ആഘോഷവേളകളിലും ഇറച്ചിക്കോഴികളുടെ വില വര്‍ധിപ്പിക്കുന്നു. ചൂടുകാരണം ഉല്‍പാദനം കുറയുന്നതും ഉല്‍പാദന ചെലവ് വര്‍ധിച്ചതും കാസര്‍കോട്ട് ഇറച്ചിക്കോഴികളുടെ ലഭ്യത കുറവായതിനാല്‍ കര്‍ണാടകയില്‍ നിന്നുള്ള കോഴികളെ കടത്തുന്നതിനുള്ള നികുതിയും വിലക്കയറ്റത്തിന് പ്രധാനകാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതും വിലക്കയറ്റത്തിന് കാരണമായി.

Kerala, kasaragod, news, Chicken, Price, Ramadan, Protest, Chicken price hiked, Beef.

ആഘോഷങ്ങള്‍ ആസന്നമാകുമ്പോള്‍ മാത്രമാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. തോന്നുംപോലെ ഇറച്ചിക്കോഴി വില കൂട്ടുമ്പോഴും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ല. കാസര്‍കോട്ടെ നിരവധി സ്വകാര്യ കോഴിഫാമുകളില്‍ നിന്നാണ് ്ഇറച്ചിക്കോഴി വില്‍പ്പനക്കെത്തുന്നത്.

കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ചുള്ള ഇറച്ചിക്കോഴികടത്തും സജീവമാണ്. ഒരുമാസത്തിനിടെ ലോഡ് കണക്കിന് കോഴികളെയാണ് നികുതിവെട്ടിപ്പിന് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Chicken, Price, Ramadan, Protest, Chicken price hiked, Beef.