Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അനുവദിക്കാതെ യുവതിയെ മുറിയില്‍ പൂട്ടിയിട്ടു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവണേശ്വരത്തെ Kanhangad, Case, Family, Wife, Husband, Crime, Police, Kasaragod, Complaint
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2017) കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവണേശ്വരത്തെ രവിയുടെ ഭാര്യ പത്മാവതി(33)യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.


ഭര്‍തൃ മാതാവ് പാറു (60), ഭര്‍ത്താവ് രവി (35), രാജന്‍, ബിന്ദു, ബേബി, പുഷ്പ, സാവിത്രി എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്. മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് രവി പത്മാവതിയെ മര്‍ദിക്കുകയും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കാതെ കുഞ്ഞിനെ എടുത്തു കൊണ്ട് പോയി പൂട്ടിയിടുകയായിരുന്നു. കൂടാതെ ഇതിനെ എതിര്‍ത്ത് ചോദ്യം ചെയ്തപ്പോള്‍ ബന്ധുക്കളും രവിയുടെ കൂടെ ചേര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പത്മാവതിയുടെ പരാതിയില്‍ പറയുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Case, Family, Wife, Husband, Crime, Police, Kasaragod, Complaint.