Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭക്ഷണം കഴിക്കാനൊരുങ്ങുന്നതിനിടെ തൊഴിലുറപ്പുതൊഴിലാളികളായ സ്ത്രീകള്‍ക്കുനേരെ കാര്‍ പാഞ്ഞുകയറി; നാലുപേര്‍ ആശുപത്രിയില്‍

ഭക്ഷണം കഴിക്കാനൊരുങ്ങുന്നതിനിടെ തൊഴിലുറപ്പുതൊഴിലാളികളായ സ്ത്രീകള്‍ക്കുനേരെ കാര്‍ നിയന്ത്രണം വിട്ട് പാ Kerala, News, Trikaripur, Woman, Accident, Injured, Car rammed to women, four injured.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.05.2017) ഭക്ഷണം കഴിക്കാനൊരുങ്ങുന്നതിനിടെ തൊഴിലുറപ്പുതൊഴിലാളികളായ സ്ത്രീകള്‍ക്കുനേരെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി. അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം തെക്കെ തൃക്കരിപ്പൂരിലെ ഉടുമ്പുന്തലയിലാണ് സംഭവം. കെ പി ജാനകി (68), പി കാര്‍ത്യായനി (67), പി ശാരദ (70), പനക്കീല്‍ കാര്‍ത്യായനി (66) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാപ്പയിലെ തോട് തൊഴിലുറപ്പ് പദ്ധതിയപ്രകാരം ശുചീകരണ പ്രവര്‍ത്തനം നടത്തുകയായിരുന്ന സ്ത്രീകളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഭക്ഷണം കഴിക്കാനൊരുങ്ങുന്നതിനിടെ സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുവരികയായിരുന്നു.

 Kerala, News, Trikaripur, Woman, Accident, Injured, Car rammed to women, four injured.

സ്ത്രീകളെ ഇടിച്ചുവീഴ്ത്തിയ കാര്‍ തൊട്ടടുത്തുള്ള കുഴിയിലേക്ക് മറിയുകയും ചെയ്തു. തൊഴിലാളികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും പരിക്കേറ്റവരെ തൃക്കരിപ്പൂര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trikaripur, Woman, Accident, Injured, Car rammed to women, four injured.