Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്രോഷര്‍ പ്രകാശനം ചെയ്തു

മുസാഫിര്‍ എഫ് സിയും അബുദാബിയിലെ പ്രശസ്ത ക്ലബ്ബായ ടു ടു ഫോര്‍ യു എ ഇയും സംയുക്തമായി ജൂണ്‍ ആദ്യവാരം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ടു ടു Abudhabi, Gulf, Football, Release, Sports, Kannur, Muzafir FC
അബുദാബി: (www.kasargodvartha.com 12/05/2017) മുസാഫിര്‍ എഫ് സിയും അബുദാബിയിലെ പ്രശസ്ത ക്ലബ്ബായ ടു ടു ഫോര്‍ യു എ ഇയും സംയുക്തമായി ജൂണ്‍ ആദ്യവാരം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ടു ടു ഫോര്‍ കപ്പ് ഫൈവ്‌സ് ഇന്‍ഡോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം യു എ ഇ നിയമകാര്യ വകുപ്പ് മേധാവി ഡോക്ടര്‍ ഹമദ് അബ്ദുല്ല സാലിം അല്‍ ജാബിരിക്ക് നല്‍കികൊണ്ട് ആലിയ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് പുറത്തൂര്‍ നിര്‍വഹിച്ചു.

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ അബ്ദുല്ല അല്‍ ജാബിരി (ബ്രിഡ്ജ് വേ മാനേജിങ് ഡയറക്ടര്‍), ഉസ്മാന്‍ അവദ് (അബുദാബി മുനിസിപ്പാലിറ്റി), അദ്‌നാന്‍ അല്‍ ജാബിരി, അഡൈ്വസറി ചെയര്‍മാന്‍ പി കെ ഹസന്‍, ദുല്‍ഖര്‍നൈനി, അഷ്‌റഫ് എന്‍ പി, നിയാസ് ഇ ടി വി എന്നിവരെ കൂടാതെ മറ്റു ക്ലബ്ബ് മെമ്പര്‍മാരും പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Abudhabi, Gulf, Football, Release, Sports, Kannur, Muzafir FC.