Join Whatsapp Group. Join now!
Aster MIMS 10/10/2023

വാട്‌സ് ആപ്പിലൂടെ പ്രണയത്തിലായ യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും പിന്‍മാറി; അറസ്റ്റിലായ വരന് കോടതി ജാമ്യം നല്‍കി

വാട്‌സ് അപ്പിലൂടെ പ്രണയത്തിലായ യുവതിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറിയ വരനെ പോലീസ് അറസ്റ്റ് ചെയ്തു Kasaragod, Udinoor, Whatsapp, Woman, Marriage, Arrest, Court, Police, Temple, Family, Police Station, Complaint, Case, Youth.
ഉദിനൂര്‍: (www.kasargodvartha.com 12/05/2017) വാട്‌സ് അപ്പിലൂടെ പ്രണയത്തിലായ യുവതിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറിയ വരനെ പോലീസ് അറസ്റ്റ് ചെയ്തു. കിനാത്തില്‍ തോട്ടുകരയിലെ എ വി ഷിജു(26)വിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

ഷിജുവിനെ കോടതയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. സമീപപ്രദേശത്തെ യുവതിയുമായാണ് ഷിജുവിന്റെ വിവാഹം നിശ്ചയിച്ചത്. ബുധനാഴ്ച തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രത്തില്‍ വെച്ച് വിവാഹം തീരുമാനിച്ചു. വധുവിന്റെ വീട്ടുകാര്‍ 200 പേര്‍ക്കുള്ള ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു.

Kasaragod, Udinoor, Whatsapp, Woman, Marriage, Arrest, Court, Police, Temple, Family, Police Station, Complaint, Case, Youth.

എന്നാല്‍, മുഹൂര്‍ത്തസമയം അവസാനിക്കാറായിട്ടും വരനെയും ബന്ധുക്കളെയും കാണാതായതോടെ വധുവിന്റെ വീട്ടുകാര്‍ ഷിജുവിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തുടര്‍ന്ന് യുവതിയും ബന്ധുക്കളും ചന്തേര പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പ്രിന്‍സിപ്പല്‍ എസ്‌ഐ കെ വി ഉമേശനും സംഘവും വരനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ വരന്റെ വീട്ടുകാര്‍ വിവാഹക്കാര്യം അറിഞ്ഞില്ലെന്ന് വ്യക്തമായി. വരനാകട്ടെ നല്ല ഉറക്കത്തിലുമായിരുന്നു.

പിന്നീട് സ്‌റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വരനും വീട്ടുകാരും. പിന്നീട് വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Udinoor, Whatsapp, Woman, Marriage, Arrest, Court, Police, Temple, Family, Police Station, Complaint, Case, Youth, Bride groom gets bail.