Join Whatsapp Group. Join now!
Aster MIMS 10/10/2023

1.2 കോടി രൂപയുടെ അസാധു നോട്ടുകളുമായി യുവാവ് പിടിയില്‍; മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു

1.2 കോടി രൂപയുടെ അസാധു നോട്ടുകളുമായി തൃശ്ശൂര്‍ സ്വദേശി ഡയറക്ടറേറ്റ് Kozhikode, Black Money, Cash, Thrissur, Enquiry, Railway Station
കോഴിക്കോട്: (www.kasargodvartha.com 16/05/2017) 1.2 കോടി രൂപയുടെ അസാധു നോട്ടുകളുമായി തൃശ്ശൂര്‍ സ്വദേശി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയില്‍. തൃശ്ശൂര്‍ കരുമാത്ര നെയ് വേലി പറമ്പില്‍ എന്‍ ബി സിറാജുദ്ദീനാ(39)ണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.

പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡി ആര്‍ ഐ സംഘമാണ് പണം പിടിച്ചത്. ഇവ വിദേശത്തുനിന്ന് എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കെ എല്‍ 08.ആര്‍.9797 നമ്പറിലുള്ള കാറില്‍ അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കെട്ടുകള്‍ ഉള്‍പ്പെട്ട പണം കൊണ്ടുവന്നപ്പോഴാണ് പിടികൂടിയത്.


അതേ സമയം 32 കോടി രൂപയുടെ അസാധുനോട്ടുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുള്ളതായി ഡി ആര്‍ ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശബരീഷ് വ്യക്തമാക്കി. നാല്‍പ്പത് ലക്ഷത്തിന്റെ പുതിയനോട്ടുകള്‍ നല്‍കിയാല്‍ പകരം ഒരു കോടിയുടെ അസാധുനോട്ടുകള്‍ നല്‍കുക എന്നതാണ് സംഘത്തിന്റെ രീതി എന്ന് മാത്രമല്ല ഇതില്‍ അഞ്ചുലക്ഷം രൂപ ഇടനിലക്കാരായിട്ടുള്ളവര്‍ക്കും ബാക്കി 35 ലക്ഷം അസാധുനോട്ടിന്റെ ഉടമയ്ക്കുമുള്ളതാണ്.

തമിഴ്‌നാട് വഴിയാണ് പണം കോഴിക്കോട്ടെത്തിയതെന്നും തമിഴ്‌നാട്ടില്‍ ഇത്തരം സംഘങ്ങള്‍ വളരെ സജീവമാണെന്നും ഓടി രക്ഷപ്പെട്ടവരില്‍ എറണാകുളം സ്വദേശിയായ കുഞ്ഞി മുഹമ്മദാണ് പ്രധാനിയെന്നുമാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Black Money, Cash, Thrissur, Enquiry, Railway Station, Car, DRI, Thamilnadu, Ernakulam, Foreign.