Join Whatsapp Group. Join now!
Aster MIMS 10/10/2023

നാല് പന്തില്‍ ബൗളര്‍ വഴങ്ങിയത് 92 റണ്‍സ്, താരത്തിന് 10 വര്‍ഷത്തെ വിലക്ക്

യുവിയുടെ വെടിക്കെട്ട് ബാറ്റിംങ് ഇനി പഴങ്കഥ. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗില്‍ ഒരു ബൗളര്‍ ഒരോവറില്‍ Cricket, World, Sports, Bangladesh Bowler, Record Breaking Bowling, 92 Runs in 4 Balls, Sujon Mahmud.
ധാക്ക: (www.kasargodvartha.com 03.05.2017) യുവിയുടെ വെടിക്കെട്ട് ബാറ്റിംങ് ഇനി പഴങ്കഥ. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗില്‍ ഒരു ബൗളര്‍ ഒരോവറില്‍ വഴങ്ങിയത് 92 റണ്‍സ്. രണ്ടാം ഡിവിഷനിലെ ലാല്‍മാതിയ ക്ലബ്ബിന്റെ ബൗളര്‍ സുജോന്‍ മഹ് മൂദാണ് നാണംകെട്ട റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

അക്‌സിയോം ക്രിക്കറ്റേഴ്‌സിനെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ 13 വൈഡുകളും, 15 നോബോളുമാണ് സുജോന്‍ എറിഞ്ഞത്. ഇതില്‍ 13 വൈഡും മൂന്ന് നോബോളും ബൗണ്ടറി കടന്നു. ഇതിലൂടെ 80 റണ്‍സ് എതിര്‍ ടീം നേടി. തുടര്‍ന്ന് സുജോന്‍ എറിഞ്ഞ നിയമവിധേയമായ നാല് പന്തുകളും ബൗണ്ടറിയിലേക്ക് പറത്തി. ആദ്യം ബാറ്റ് ചെയ്ത സുജോന്റെ ടീം 88 റണ്‍സാണ് നേടിയത്. എതിര്‍ ടീം ആദ്യ ഓവറില്‍ തന്നെ വിജയം കൊയ്തു.

എന്നാല്‍ ഇതിലേറെ കൗതുകം, ടോസ് ചെയ്ത നാണയം ലാല്‍മാടിയ ക്ലബ്ബിന്റെ ക്യാപ്റ്റനെ കാണിക്കാത്തതാണ് ഇത്തരത്തിലുള്ള മോശപ്പെട്ട ബൗളിങിലേക്ക് താരത്തെ നയിച്ചതെന്നാണ്. ഇതേതുടര്‍ന്ന് താരത്തിന് 10 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. സുജോനിന്റെ ക്ലബ്ബായ ലാല്‍മാതിയയെ ടൂര്‍ണമെന്റില്‍ നിന്ന് അനിശ്ചിത കാലത്തേക്കു വിലക്കി. ഇതുകൂടാതെ ടീമിന്റെ കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരെ അഞ്ചു വര്‍ഷത്തേക്ക് ധാക്ക രണ്ടാം ഡിവിഷന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വിലക്കിയതായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Cricket, World, Sports, Bangladesh Bowler, Record Breaking Bowling, 92 Runs in 4 Balls, Sujon Mahmud, Bangladesh Bans Bowler Who Conceded 92 Runs Off Four Balls.