Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിയന്ത്രണം: സംസ്ഥാന നിയമനിര്‍മാണത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം അനുവദിക്കരുതെന്ന് കാണിച്ച് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു; മുഖ്യമന്ത്രിയുടെ നീക്കം നിര്‍ണായകമായേക്കും

കന്നുകാലി കശാപ്പ് നിയന്ത്രണ വിഷയത്തില്‍, സംസ്ഥാനങ്ങളുടെ നിയമനിര്‍മാണത്തിന്മേലുള്ള Thiruvananthapuram, Kerala, Pinarayi-Vijayan, Ban on sale of cattle, Chief ministers, Letter, Ban on sale of cattle slaughter: Pinarayi writes to other Chief Ministers.
തിരുവനന്തപുരം: (www.kasargodvartha.com 30.05.2017) കന്നുകാലി കശാപ്പ് നിയന്ത്രണ വിഷയത്തില്‍, സംസ്ഥാനങ്ങളുടെ നിയമനിര്‍മാണത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം അനുവദിക്കരുതെന്ന് കാണിച്ച് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ നീക്കം വിഷയത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍. ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും ചൂണ്ടിക്കാണിച്ചാണ് കത്ത്.

സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ യുക്തിരഹിതമായി അടിച്ചേല്‍പ്പിക്കപ്പെട്ട നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ല. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യം, കാര്‍ഷികരുടെ ഉപജീവനമാര്‍ഗം, തൊഴിലെടുക്കാനുള്ള മൗലികാവകാശം തുടങ്ങിയവയെ ഈ നിയമം ഗുരുതരമായി ബാധിക്കും. പൊതുസംവാദം ഉപേക്ഷിച്ചും ജനപ്രതിനിധികളെ മറികടന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറയുന്നു.

കന്നുകാലി കശാപ്പുനിയന്ത്രണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക ഇടപെടല്‍. പുതിയ നിയമത്തിനുപിന്നില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.

Thiruvananthapuram, Kerala, Pinarayi-Vijayan, Ban on sale of cattle, Chief ministers, Letter, Ban on sale of cattle slaughter: Pinarayi writes to other Chief Ministers.


ജനാധിപത്യതത്ത്വങ്ങള്‍ എന്നത് ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണെന്നും ഇതിന് വിരുദ്ധമാണ് പുതിയ നിയമമെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദിഷ്ടചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണസംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അതത് സംസ്ഥാനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തുവാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Pinarayi-Vijayan, Ban on sale of cattle, Chief ministers, Letter, Ban on sale of cattle slaughter: Pinarayi writes to other Chief Ministers.