city-gold-ad-for-blogger

മൊബൈല്‍ ടവര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2017) മൊബൈല്‍ ടവര്‍ തീവെച്ച് നശിപ്പിച്ച പൊതുമേഖലസ്ഥാപനത്തിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ കേസില്‍ പ്രതിയായ  ഓട്ടോ ഡൈവര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിലിക്കോട് മട്‌ലായിയിലെ അലക്‌സ് ഫിലിക്‌സ്(42)നെതിരെയാണ് ചന്തേര പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്)യില്‍ കുറ്റപത്രം നല്‍കിയത്.

2016 ഡിസംബര്‍ 1നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ ആസ്ഥാനമായി ചെറുവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സഞ്ചാര്‍  നിഗം ലിമിറ്റഡ് കമ്പനിയുടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ കോമ്പൗണ്ടില്‍ അലക്‌സ് ഫിലിക്‌സ് അതിക്രമിച്ചു കയറുകയായിരുന്നു.
 തുടര്‍ന്ന് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ കത്തിച്ച് നശിപ്പിക്കുകയായിരുന്നു. അധികൃതരുടെ പരാതിയില്‍ ചന്തേര പോലീസ് അലക്‌സിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.

മൊബൈല്‍ ടവര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം


മൊബൈല്‍ഫോണ്‍ നെറ്റ് വര്‍ക്ക് ശരിയായി കിട്ടാത്തതിനാലും ഫോണിലൂടെ വിളിച്ച് ശല്യപ്പെടുത്തുന്നതിനുളള വിരോധം വച്ചാണ് അലക്‌സ് തീവെച്ചതെന്ന് പോലീസിനോട് പരാതിപ്പെട്ടു. ബി എസ് എന്‍ എലിന്റെ കോമ്പൗണ്ടില്‍ സ്ഥാപിച്ച മൊബൈല്‍ ടവറില്‍ ഘടിപ്പിച്ച ബി എസ് എന്‍ എല്‍, റിയലന്‍സ്, ജിയോ ഇവയുടെ വാര്‍ത്താവിനിമയ ഉപകരണങ്ങളാണ് കത്തിച്ച് നശിപ്പിച്ചത്.

സംഭവത്തില്‍ ബി എസ് എന്‍ എലിന് എഴുപത്തൊന്നായിരം രൂപയും, ജിയോ കമ്പനിക്ക് എട്ട് ലക്ഷത്തി അമ്പത്തിഒന്നായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റഞ്ച് രൂപയുടേയും നഷ്ടമാണ് സംഭവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 447, 427, 435 വകുപ്പുകള്‍ പ്രകാരം പൊതുമുതല്‍ നശിപ്പച്ചതിനാണ് അലക്‌സിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Keywords:  Kerala, kasaragod, news, Kanhangad, Driver, Mobile tower, case, Police, Charge sheet against auto driver on Mobile tower firing case 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia