Join Whatsapp Group. Join now!
Aster MIMS 10/10/2023

റൈഹയെ മരണം കവര്‍ന്നത് മൂന്ന് വര്‍ഷത്തെ ചികിത്സക്ക് ശേഷം ഗര്‍ഭിണിയാണെന്നറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ; ബന്ധുക്കളുമായി സന്തോഷം പങ്കുവെക്കാന്‍ വാങ്ങിയ മധുരപലഹാരങ്ങള്‍ റോഡില്‍ ചിതറി

ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷത്തിലാണ് റൈഹയെ മരണം തട്ടിയെടുത്തത്. മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷത്തോടെ ഭര്‍ത്താവിനും ബന്ധുവിനോടുമൊത്ത്്Kerala, Thiruvananthapuram, Top-Headlines, news, Death, Treatment, Accident, Accidental-Death, Muvattupuzha, Ernakulam, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident, Aishath Raiha No more
മൂവാറ്റുപുഴ: (www.kasargodvartha.com 25.05.2017) ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷത്തിലാണ് റൈഹയെ മരണം തട്ടിയെടുത്തത്. മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷത്തോടെ ഭര്‍ത്താവിനും ബന്ധുവിനോടുമൊത്ത്് ആശുപത്രിയില്‍ നിന്നിറങ്ങി ഓട്ടോയില്‍ കയറുന്നതിനിടെയാണ് മാലി ലൈറ്റ്‌നിംഗ്് വില്ലയില്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹ(25) അപകടത്തില്‍ മരിച്ചത്.

ബുധനാഴ്ച രാത്രി 12.50 ഓടെ മൂന്ന് വര്‍ഷത്തെ ചികിത്സക്ക് ശേഷം താന്‍ ഉമ്മയാകാന്‍ പോകുന്നുവെന്നറിഞ്ഞ സന്തോഷത്തോടെ വീട്ടിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറുമ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച ഓട്ടോയ്ക്കകത്ത് റൈഹയും ബന്ധുവും ഉണ്ടായിരുന്നു. ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുമ്പാണ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയിലിടിച്ചത്.

Kerala, Thiruvananthapuram, Top-Headlines, news, Death, Treatment, Accident, Accidental-Death, Muvattupuzha, Ernakulam, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident, Aishath Raiha No more

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അസ്ലമും ഐഷത്തും കഴിഞ്ഞ മൂന്നു മാസമായി സബൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ മധുര പലഹാരങ്ങളും മറ്റും വാങ്ങിയാണ് ഇവര്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയത്.

ആശുപത്രിയുടെ മുന്നില്‍ വെച്ചു തന്നെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുവിനും, ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ മാലി സ്വദേശികളായ ഐഷത്ത് റൈഹയും മുഹമ്മദ് അസ്ലമും മൂന്നു മാസം മുമ്പാണ് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള മോഹവുമായി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍സ് ആശുപത്രിയിലെത്തുന്നത്. വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ് സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസം കഴിഞ്ഞത്. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞത്.

ദൈവത്തോട് നന്ദി പറഞ്ഞ് ആശുപത്രിയിലെ കഫെയില്‍ നിന്നും കാപ്പി കുടിച്ച് മധുരപലഹാരങ്ങളെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേക്കും സമയം രാത്രി 12.45 ആയിരുന്നു. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ പിടിച്ചു. ആദ്യം ഐഷത്തും പിന്നാലെ ബന്ധുവും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസ്ലം ഓട്ടോയിലേക്ക് കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് പിറകെ നിന്നും നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്.

ഓട്ടോയ്ക്കകത്ത് രക്തത്തില്‍ കുളിച്ച് കിടന്ന ഐഷത്തിനെയും വാരിയെടുത്തുകൊണ്ട് അസ്ലം ആശുപത്രിയിലേക്ക് ഓടിയെങ്കിലും തന്റെ പ്രിയതമയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം സബൈന്‍ ആശുപത്രിയിലും പിന്നീട് കൊലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല.

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വാങ്ങിയ മധുര പലഹാരങ്ങളും മറ്റും സംഭവത്തിന് സാക്ഷിയായി ചിതറിക്കിടക്കുന്നു. മൂന്ന് വര്‍ഷത്തെ ചികിത്സക്കൊടുവില്‍ ലഭിച്ച സൗഭാഗ്യത്തിന്റെ സന്തോഷത്തിന് സാക്ഷിയായ ഡോ. സബൈനും ആശുപത്രിയിലുള്ളവര്‍ക്കും ഈ കാഴ്ചകള്‍ക്ക് മുന്നില്‍ നിഷ്പ്രഭരായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.

Keywords: Kerala, Thiruvananthapuram, Top-Headlines, news, Death, Treatment, Accident, Accidental-Death, Muvattupuzha, Ernakulam, Husband, Wife, Pregnant Woman, Dies, Aishath Raiha, Dead body, Muhammed Aslam, Auto Rickshaw, Wedding, Happy, Car, Pregnant women dies after accident, Aishath Raiha No more.