Join Whatsapp Group. Join now!
Aster MIMS 10/10/2023

അംഗന്‍വാടി അധ്യാപികയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ ധര്‍ണ നടത്തി

മുനിയൂര്‍ അംഗന്‍വാടി ടീച്ചറായിരുന്ന ആഇശയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ Badiyadukka, Death, Dharna, Police, Natives, Protest, Kasaragod, Aisha, Aisha's death: Police station Dharna conducted.
ബദിയഡുക്ക: (www.kasargodvartha.com 15.05.2017) മുനിയൂര്‍ അംഗന്‍വാടി ടീച്ചറായിരുന്ന ആഇശയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ ധര്‍ണ നടത്തി. ഡി സിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. അഭിമാനകരമായ അന്വേഷണ മികവ് പുലര്‍ത്തുന്ന കേരള പോലീസിന്റെ ഈ കേസിലെ മെല്ലെപോക്കിലെ ജനകീയ സമര സമിതിയുടെ സംശയം തീര്‍ച്ചയായും ന്യായമാണെന്ന് ഹക്കീം കുന്നില്‍ പറഞ്ഞു.

Aisha's death: Police station Dharna conducted

ധര്‍ണയില്‍ ആഇശയുടെ കുടുംബക്കാരും അംഗന്‍വാടി ടീച്ചര്‍മാരും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ് മാന്‍ കുമ്പഡാജെ അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാത്വിമത്ത് സുഹറ, വൈസ് പ്രസിഡന്റ് ആനന്ദ കെ മൗവ്വാര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, വൈസ് പ്രസിഡന്റ് സൈബുന്നിസ്സ, എന്‍വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, അഡ്വ. മുഹമ്മദ് ഖാസിം, മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് എം അബൂബക്കര്‍, ജെ ഡി യു ജില്ലാ സെക്രട്ടറി കരുണാകരന്‍, പി ഡി പി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക, ഡി സി സി സെക്രട്ടറി കേശവ പ്രസാദ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എസ് എന്‍ മയ്യ, സെക്രട്ടറി മുഹമ്മദ് കുഞ്ചാര്‍, റഷീദ് ബെളിഞ്ച, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എലിസബത്ത് ക്രാസ്റ്റ, രവീന്ദ്ര റൈ ഗോസാഡ, ശശിധര, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്യാമപ്രസാദ് മാന്യ, ശബാന, അനിത ക്രാസ്റ്റ, പ്രസന്ന, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാധാകൃഷ്ണ, ഖാദര്‍ മാന്യ, അബ്ബു ഹാപ്പി, വസന്ത അജക്കോഡ്, അംഗന്‍വാടി ടീച്ചര്‍ ഗീതാ, ബി എം ഹനീഫ, ഗംഗാധര പള്ളത്തടുക്ക, അശോക് നീര്‍ച്ചാല്‍, അബ്ബാസ് ബദിയടുക്ക, അഷ്‌റഫ് മുക്കൂര്‍, ഫാറൂഖ് കുമ്പഡാജെ, ബഷീര്‍ ഫ്രന്‍ഡ്‌സ്, ഹമീദലി മാവിനക്കട്ട, ഫാറൂഖ് കൊല്ലട്ക്ക എന്നിവര്‍ സംസാരിച്ചു. സമര സമിതി ജനറല്‍ കണ്‍വീനര്‍ ബി ടി അബ്ദുല്ല കുഞ്ഞി സ്വാഗതവും വൈസ് ചെയര്‍മാന്‍ എസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 24നാണ് ആഇശയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിലെ ഏക അത്താണിയായിരുന്ന ആഇശ മരിച്ചതോടുകൂടി കുടുംബം നിരാലംബരായി ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് ന്യായമായ ആവശ്യമാണ്. മരിച്ച ദിവസം തന്നെ അന്വേഷണ സംബന്ധമായി ഫോണടക്കമുള്ള രേഖകള്‍ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുവരെ ഇതു സംബന്ധമായി അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തിയതെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

Related News: 

അംഗന്‍വാടി അധ്യാപിക ആഇശയുടെ മരണം: ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍

ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍

ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്

വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Death, Dharna, Police, Natives, Protest, Kasaragod, Aisha, Aisha's death: Police station Dharna conducted.