Join Whatsapp Group. Join now!
Aster MIMS 10/10/2023

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടി അഫ്‌നാന്‍ അബ്ദുല്ല

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടി തളങ്കര പടിഞ്ഞാര്‍ ഹസ്സനാലി കുടുംബത്തിലെ ടി എം അബ്ദുല്ല കുഞ്ഞിയുടെയും ഹാരിഫ അബ്ദുല്ലയുടെയും മകള്‍ Thalangara, Kasaragod, News, Education, Girl, Winner, Result, Afnan Abdulla gets full A+ in plus two.
തളങ്കര: (www.kasargodvartha.com 22.05.2017) പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടി തളങ്കര പടിഞ്ഞാര്‍ ഹസ്സനാലി കുടുംബത്തിലെ ടി എം അബ്ദുല്ല കുഞ്ഞിയുടെയും ഹാരിഫ അബ്ദുല്ലയുടെയും മകള്‍ അഫ്‌നാന്‍ അബ്ദുല്ല. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ് അഫ്‌നാന്‍. പ്ലസ്ടുവില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച അഫ്‌നാന്‍ എസ്എസ്എല്‍സിയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1158 മാര്‍ക്കാണ് ലഭിച്ചത്.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. ശാസ്‌ത്രോല്‍സവത്തില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സീ വാട്ടര്‍ ആന്‍ഡ് പ്ലാസ്‌റ്റോയില്‍ സിസ്റ്റം എന്ന വിഷയത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ എ ഗ്രേഡും നേടിയ അഫ്‌നാന്‍. ഇക്കഴിഞ്ഞ ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് ജീ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുകയും ചെയ്തു.

Thalangara, Kasaragod, News, Education, Girl, Winner, Result,  Afnan Abdulla gets full A+ in plus two.

പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ജമാഅത്ത് പ്രസിഡന്റും തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ യഹ്‌യ തളങ്കര, നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര, കെ ടി പി ജെ ഭാരവാഹികളായ ഹാഷിം വെല്‍ഫിറ്റ്, റഹ് മാന്‍ പടിഞ്ഞാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഇബ്രാഹിം തുടങ്ങിയവര്‍ വീട്ടിലെത്തി അനുമോദിച്ചു. യുഎഇ കെടിപിജെ കമ്മിറ്റിയും വാസ് പടിഞ്ഞാര്‍ ക്ലബ്ബും അഭിനന്ദനങ്ങളറിയിച്ചു. നേരത്തെ യുഎഇ കെടിപിജെ സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thalangara, Kasaragod, News, Education, Girl, Winner, Result,  Afnan Abdulla gets full A+ in plus two.