Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ പി സി സി നിര്‍ദ്ദേശം ലംഘിച്ച് കാസര്‍കോട്ട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; മാധ്യമ പ്രവര്‍ത്തകരെത്തിയപ്പോള്‍ യോഗ സ്ഥലം ഗസ്റ്റ് ഹൗസില്‍ നിന്നും മാറ്റി

കെ പി സി സി നിര്‍ദ്ദേശം ലംഘിച്ച് കാസര്‍കോട്ട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. മാധ്യമ പ്രവര്‍ത്തകരെത്തിയപ്പോള്‍ യോഗ സ്ഥലം Kasaragod, KPCC, Journalists, Guest House, UDF, Congress, Panchayath, Secret Meeting, DCC President.
കാസര്‍കോട്: (www.kasargodvartha.com 08/05/2017) കെ പി സി സി നിര്‍ദ്ദേശം ലംഘിച്ച് കാസര്‍കോട്ട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. മാധ്യമ പ്രവര്‍ത്തകരെത്തിയപ്പോള്‍ യോഗ സ്ഥലം ഗസ്റ്റ് ഹൗസില്‍ നിന്നും മാറ്റി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടിയുടെ രാജിയെ തുടര്‍ന്നാണ് കാസര്‍കോട്ട് എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നത്.

കെ പി സി സി നിര്‍വ്വാഹക സമിതി അംഗം പി ഗംഗാധരന്‍ നായരുടെ നേതൃത്വത്തിലാണ് രഹസ്യ യോഗം നടന്നത്. കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് ആദ്യം രഹസ്യ യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ നേതാക്കള്‍ ഇവിടെ നിന്നും സ്ഥലം വിട്ടു.
Kasaragod, KPCC, Journalists, Guest House, UDF, Congress, Panchayath, Secret Meeting, DCC President.

ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവരാണ് വൈകി ഗസ്റ്റ് ഹൗസിലെത്തിയത്. യോഗ സ്ഥലം മാറ്റിയതറിഞ്ഞ് ഇവരും ഇവിടെ നിന്നും പോയി. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചയ്ക്ക് യുഡിഎഫ് യോഗം ഗസ്റ്റ് ഹൗസില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നത്.

പാര്‍ട്ടി നേതാക്കള്‍ രഹസ്യയോഗം ചേരുന്നത് കെ പി സി സി കര്‍ശനമായി വിലക്കിയിട്ടുണ്ട്. കെ പി സി സി എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേരുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പിനിടെ വിമതരായി മത്സരിച്ചവരെ പുറത്താക്കിയ നടപടി പിന്‍വലിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന ഡി എം കെ മുഹമ്മദിനെ പുറത്താക്കിയ നടപടി കെ പി സി സി സെക്രട്ടറി തമ്പാനൂര്‍ രവി പിന്‍വലിച്ചത്. പര്‍ട്ടിയുടെ കീഴ്ഘടകങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതാണ് ഹര്‍ഷദ് വോര്‍ക്കാടിയുടെ രാജിയില്‍ കലാശിച്ചത്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഇരുപതോളം കോണ്‍ഗ്രസ് നേതാക്കളും ഇതോടൊപ്പം രാജി പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സിയുടെ തീരുമാനം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം ഹര്‍ഷദ് വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് സെക്ട്രറിക്ക് രാജിക്കത്ത് നല്‍കാതെ ഡി സി സി പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കിയത് സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലീഗില്‍ നിന്നും തിരിച്ചു കിട്ടിയാല്‍ പ്രസിഡണ്ട് പദത്തില്‍ ലക്ഷ്യം വെയ്ക്കാന്‍ വേണ്ടിയാണ് രാജി നാടകമെന്നും ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ജില്ലാ പ്രസിഡണ്ട് പദവി ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്.

കെ പി സി സി സംസ്ഥാന വ്യാപകമായി എടുത്ത തീരുമാനം മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം മാറ്റാന്‍ കഴിയില്ലെന്നാണ് ഒരു പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. അതേസമയം പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗും ഇടപെട്ടിട്ടുണ്ട്. ലീഗ് ഇടപെട്ടതോടെ ഹര്‍ഷദ് വേര്‍ക്കാടി രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, KPCC, Journalists, Guest House, UDF, Congress, Panchayath, Secret Meeting, DCC President, A group conducted secret meeting.