Join Whatsapp Group. Join now!
Aster MIMS 10/10/2023

ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളുമായി മുന്‍ നഗരസഭാ കൗണ്‍സിലറടക്കം നാലുപേര്‍ അറസ്റ്റില്‍

ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ രണ്ട് പ്രമുഖ വ്യാപാരികളും മുന്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ Payyannur, Kannur, Arrest, Kerala, Top-Headlines, News
പയ്യന്നൂര്‍: (www.kasargodvartha.com 25.05.2017) ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ രണ്ട് പ്രമുഖ വ്യാപാരികളും മുന്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സയ്യിദ് നഗറിലെ സെഞ്ച്വറി ട്രേഡേഴ്‌സ് ഉടമയുമായ കെ വി മുഹമ്മദ് കുഞ്ഞി (48), സയ്യിദ് നഗറില്‍ അജാസ് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അള്ളാം കുളത്തെ സി മുസ്തഫ (50), അള്ളാം കുളത്തെ എം മുഹമ്മദ് (58), കാരക്കുണ്ടിലെ മുഹമ്മദ് അന്‍ഷാദ് (19) എന്നിവരെയാണ് നാടന്‍ തോക്കുകളുമായി പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വി ആര്‍ വിനീഷ് അറസ്റ്റ് ചെയ്തത്.


ബുധനാഴ്ച രാത്രി 9.45 ന് അമ്മാനപ്പാറയില്‍ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. രണ്ട് ഒറ്റക്കുഴല്‍ തോക്കുകളും തിരകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 59 എച്ച് 3437 സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയതോക്കുകളിലൊന്ന് മുസ്തഫയുടെ ബന്ധു പുഷ്പഗിരിയിലെ അബ്ദുല്‍ സലാമിന്റെതാണെന്നും ഇതിന് ലൈസന്‍സുണ്ടെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

ഇവര്‍ നായാട്ടിനായി പോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kannur, Arrest, Kerala, Top-Headlines, News.