Join Whatsapp Group. Join now!
Aster MIMS 10/10/2023

സമരത്തില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറിയതില്‍ പ്രതിഷേധം; കെ എസ് ആര്‍ ടി സി ഡിപ്പോയിലെ 35 മെക്കാനിക്ക് ജീവനക്കാര്‍ സംഘടനകളില്‍ നിന്നും രാജിവെച്ചു

ഡ്യൂട്ടിമാറ്റത്തിനെതിരെയുളള സമരത്തില്‍ നിന്നും പിന്‍വാങ്ങിയ യൂണിയനുകള്‍ക്കെതിരെ പ്രതിഷേധവുമായി മെക്കാനിക്ക് ജീവനക്കാര്‍ രംഗത്ത്. യൂണിയനുകളുടെ Kanhangad, Kasaragod, Kerala, News, Strike, KSRTC, CITU, Clash, Employee, Union.
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2017) ഡ്യൂട്ടിമാറ്റത്തിനെതിരെയുളള സമരത്തില്‍ നിന്നും പിന്‍വാങ്ങിയ യൂണിയനുകള്‍ക്കെതിരെ പ്രതിഷേധവുമായി മെക്കാനിക്ക് ജീവനക്കാര്‍ രംഗത്ത്.  യൂണിയനുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും 35 മെക്കാനിക്ക് ജീവനക്കാര്‍ സംഘടനകളില്‍ നിന്നും രാജിവെച്ചു.  സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍ നിന്നുമാണ് ജീവനക്കാര്‍ രാജിവച്ചത്.

ഐഎന്‍ടിയുസി യൂണിറ്റ് പ്രസിഡണ്ട്, സിഐടിയു യൂണിറ്റ് ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ രാജിവെച്ചവരില്‍പ്പെടും. ഡിപ്പോയില്‍ സ്ഥാപിച്ച യൂണിയന്റെ ഫല്‍ക്‌സ്  ബോര്‍ഡുകള്‍ ഇവര്‍ അഴിച്ചുമാറ്റി. എണ്ണത്തില്‍ കുറവായ മെക്കാനിക് വിഭാഗത്തിന്റെ ആവശ്യം മതിയായ രീതിയില്‍ യൂണിയനുകള്‍ ഏറ്റെടുത്തില്ലെന്നും സമരത്തില്‍ നിന്നും പാതിവഴിക്ക് പിന്തിരിഞ്ഞ യൂണിയന്‍ നേതൃത്വത്തിന്റെ നിലപാട് വഞ്ചനാപരമാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു.

രാജിവെച്ച ജീവനക്കാര്‍ തങ്ങളില്‍ നിന്നും പിരിച്ചെടുത്ത ക്ഷേമനിധി തുക തിരിച്ചേല്‍പ്പിക്കണമെന്ന് യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ സമരത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. അതേസമയം ഒരു വിഭാഗം യൂണിയനുകള്‍ സമരം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords:  Kanhangad, Kasaragod, Kerala, News, Strike, KSRTC, CITU, Clash, Employee, Union.