Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിശ്രുധ വധു വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മൂന്നു മാസം മുമ്പ് വിവാഹമുറപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക അയര്‍ക്കാട് അനീഷ് കാര്‍ത്യായനി ദമ്പതികളുടെ Mulleria, Kerala, News, Bride, Death, Suicide, Obituary, Hanged, House, Student.
മുള്ളേരിയ: (www.kasargodvartha.com 26.05.2017) പ്രതിശ്രുധ വധുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക അയര്‍ക്കാട് അനീഷ് - കാര്‍ത്യായനി ദമ്പതികളുടെ മകള്‍ അയന (19)യാണ് മരിച്ചത്.

കാസര്‍കോട്ടെ സ്വകാര്യ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അയനയുടെ വിവാഹ നിശ്ചയം മൂന്നു മാസം മുമ്പാണ് നടന്നത്. കാറഡുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വാടക കെട്ടിടത്തിലാണ് അയനയും കുടുംബവും താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം അയര്‍ക്കാട് മുന്‍പ് താമസിച്ചിരുന്ന വീട്ടിലേക്ക് വസ്ത്രമെടുക്കാന്‍ പോയ അയന ഏറെ വൈകിയിട്ടും തിരിച്ചുവന്നിരുന്നില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് അയനയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.


രണ്ട് ദിവസം മുമ്പ് വെള്ളിക്കോത്ത് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കാറഡുക്ക കൊട്ടംകുഴിയിലെ തോതിയുടെ സഹപാഠിയായിരുന്നു അയന. അയനയുടെ സഹോദരങ്ങള്‍: അഖില്‍, ജിഷ്ണു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Mulleria, Kerala, News, Bride, Death, Suicide, Obituary, Hanged, House, Student.