Join Whatsapp Group. Join now!
Aster MIMS 10/10/2023

മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ ഹൈടെന്‍ഷന്‍ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

വീട്ടുവളപ്പിലെ മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ ഇറച്ചിക്കുണത്തെ രാജന്‍ - മല്ലിക ദമ്പതികളുടെ Death, Obituary, Student, Electricity, Kasaragod, House, Family, Periyattadukkam, Tamil Nadu, Nagarkovil, Jeninth
പെരിയാട്ടടുക്കം: (www.kasargodvartha.com 28.05.2017) വീട്ടുവളപ്പിലെ മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ ഇറച്ചിക്കുണത്തെ രാജന്‍ - മല്ലിക ദമ്പതികളുടെ മകന്‍ ജെനിന്ത് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ചീരുമ്പയിലെ ബന്ധുവീട്ടിലായിരുന്നു സംഭവം.

മുരിങ്ങ മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചീരുമ്പയിലെ മാതൃസഹോദരിയുടെ വീട്ടിലുള്ള അമ്മൂമ്മയെ കാണാനായി കഴിഞ്ഞ ഞായറാഴ്ചയാണ് ജെനിന്ത് നാട്ടില്‍ നിന്നുമെത്തിയത്. ഞായറാഴ്ച രാത്രി തിരിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ജെനിന്ത്. സഹോദരങ്ങള്‍. ജെനില്‍, ജെനിഷ.

17 year old boy electrocuted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Death, Obituary, Student, Electricity, Kasaragod, House, Family, Periyattadukkam, Tamil Nadu, Nagarkovil, Jeninth, 17 year old boy electrocuted.