Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ ഭാര്യാസഹോദരന്മാരടക്കമുള്ള സംഘം കാറിടിച്ച് വീഴ്ത്തി മര്‍ദിച്ചുവെന്ന് പരാതി

യുവാവിനെ ഭാര്യാസഹോദരന്മാര്‍ അടക്കമുള്ള സംഘം കാറിടിച്ച് വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബേക്കല്‍ മൗവ്വവലിലെ അബ്ദുര്‍ റഹ് മാനെ ഭാര്യാ സഹോദരന്മാരായ Bekal, Kasaragod, Kerala, News, Youth, Assault, Car, Police, Case, Abdul Rahman.
ബേക്കല്‍: (www.kasargodvartha.com 17.04.2017) യുവാവിനെ ഭാര്യാസഹോദരന്മാര്‍ അടക്കമുള്ള സംഘം കാറിടിച്ച് വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബേക്കല്‍ മൗവ്വവലിലെ അബ്ദുര്‍ റഹ് മാനെ ഭാര്യാ സഹോദരന്മാരായ ഇബ്രാഹിം, ഹാഷിം, മക്കളായ റബിയയും, റാസിഖും ഹാരിസ് എന്നയാളും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം വൈകിട്ട്് അബ്ദുര്‍ റഹ് മാന്റെ പറമ്പിന് മുന്നില്‍ വച്ചാണ് സംഭവം. അബ്ദുര്‍ റഹ് മാന്‍ വീട്ടു പറമ്പിലുളള റോഡില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ ഇബ്രാഹിം അബ്ദുര്‍ റഹ് മാനെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കതുന്നതിനിടെ റോഡിലേക്ക് തെന്നിവീണ അബ്ദുര്‍ റഹ് മാനെ മറ്റൊരു സഹോദരനായ ഹാഷിമും മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.



അബ്ദുര്‍ റഹ് മാന്റെ ഭാര്യ റുഖിയയ്ക്ക് കുടുംബസ്വത്തില്‍ നിന്ന് ഇരുപത്തി മൂന്നേകാല്‍ സെന്റ് വിഹിതം കിട്ടാനുണ്ട്. എന്നാല്‍ പകുതി സ്ഥലം മാത്രമേ കിട്ടിയുളളൂ. ബാക്കിയുളള സ്ഥലം ചോദിച്ചതിനാണ് മര്‍ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുര്‍ റഹ് മാന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Kasaragod, Kerala, News, Youth, Assault, Car, Police, Case, Abdul Rahman.
>