Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ കടത്ത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കാര്‍ തടഞ്ഞ് അക്രമം; ഒരാള്‍ ആശുപത്രിയില്‍

മണല്‍കടത്ത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നരോപിച്ച് ഡ്രൈവറെ കാര്‍ തടഞ്ഞ് ആക്രമിച്ചു. പെര്‍ളയിലെ Kasaragod, Badiyadukka, Police, Assault, Hospital, Car, Sand, Treatment, Driver.
ബദിയടുക്ക: (www.kasargodvartha.com 13/04/2017) മണല്‍കടത്ത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നരോപിച്ച് ഡ്രൈവറെ കാര്‍ തടഞ്ഞ് ആക്രമിച്ചു. പെര്‍ളയിലെ അന്‍വറിനാണ്(45) അക്രമത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെ ഉക്കിനടുക്ക ബണ്‍പ്പുത്തടുക്ക റോഡിലാണ് സംഭവം.

കാറില്‍ പോവുകയായിരുന്ന അന്‍വറിനെ വിട്‌ല, അടുക്കസ്ഥല, ഉക്ക്ഡ എന്നീ സ്ഥലങ്ങളിലുള്ള മൂന്നംഗസംഘം ബൈക്കിലെത്തിയാണ് ആക്രമിച്ചത്. കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ഡ്രൈവറെ സംഘം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് വലിച്ചിറക്കുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Kasaragod, Badiyadukka, Police, Assault, Hospital, Car, Sand, Treatment, Driver.

അന്‍വറിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം അന്‍വര്‍ മര്‍ദിച്ചുവെന്നാരോപിച്ച് സുധീര്‍ എന്ന യുവാവ് പുത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Police, Assault, Hospital, Car, Sand, Treatment, Driver, Youth assaulted; One hospitalized.