Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍

യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റിലായി. കാസര്‍കോട് പാലവയല്‍ സ്വദേശി നാഗമറ്റത്തില്‍ Kannur, Youth, Arrest, Kerala, Complaint, Kasaragod, Police, Investigation, Family, Sharath Kumar
കണ്ണൂര്‍: (www.kasargodvartha.com 14.04.2017) യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റിലായി. കാസര്‍കോട് പാലവയല്‍ സ്വദേശി നാഗമറ്റത്തില്‍ എന്‍ എസ് ശരത്കുമാറിനെ (25) യാണ് ശ്രീകണ്ഠപുരം സി ഐ വി വി ലതീഷ് അറസ്റ്റു ചെയ്തത്.

ചുഴലി കണ്ണാടിപ്പാറ സ്വദേശിനിയായ 26കാരിയെയാണ് ശരത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. കുവൈത്തില്‍ ജോലി ചെയ്യുന്ന യുവതിയും ശരത്തും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകന്നു. ഇതോടെ യുവതിയുടെ ചിത്രങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ശരത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ നഴ്‌സായ ശരത്ത് യുവതി പരാതി നല്‍കിയതോടെ നാട്ടില്‍ നിന്നു ഡല്‍ഹിയിലേക്ക് മുങ്ങിയിരുന്നു. ഡല്‍ഹിയിലെ ആശുപത്രി പരിസരത്തു നിന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. എസ് ഐമാരായ ടി പി രാധാകൃഷ്ണന്‍, കെ വി രഘുനാഥ്, സി പി ഒമാരായ മുത്തലിബ്, രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kannur, Youth, Arrest, Kerala, Complaint, Kasaragod, Police, Investigation, Family, Sharath Kumar, Youth arrested for cheating.