Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ കുറ്റപത്രം

യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് കോടതിയി Kasaragod, Kerala, News, Kanhangad, Woman, Attack, Husband, Case, Police.
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2017) യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. മടിക്കൈ പെരിയടത്ത് കേളുവിന്റെ മകള്‍ അനിത കുമാരിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് മാനടുക്കത്തെ തമ്പാനെതിരെയാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (രണ്ട്)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

1994 ല്‍ സപ്തംബറിലാണ് അനിതകുമാരിയും തമ്പാനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഗള്‍ഫില്‍ പോയി തിരിച്ചുവന്ന തമ്പാന്‍ അനിതകുമാരിയെ പീഡിപ്പിക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠാരകൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.



തുടര്‍ന്ന് അനിതകുമാരി നല്‍കിയ പരാതിയിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം തമ്പാനെതിരെ അനിതകുമാരി കോടതിയില്‍ നിന്നും വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തമ്പാന്റെ അക്രമത്തില്‍ പരിക്കേറ്റ അനിത പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Woman, Attack, Husband, Case, Police.