Join Whatsapp Group. Join now!
Aster MIMS 10/10/2023

നാരായണമംഗലം മദ്യ വിരുദ്ധ സമരത്തിനു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം

നാരായണ മംഗലം മദ്യ വിരുദ്ധ സമരത്തിനു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഐക്യ ദാര്‍ഡ്യവുമായി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര സമരപ്പന്തലിലെത്തി. കുമ്പളയില്‍ ഉണ്ടായിരുന്ന വിദേശ മദ്യ ഷാപ്പാണ് കോടതി Kasaragod, Kerala, News, Kumbala, Protest, Strike, Liquor, Shop, Welfare Party, Support.
കുമ്പള: (www.kasargodvartha.com 26.04.2017) നാരായണമംഗലം മദ്യ വിരുദ്ധ സമരത്തിനു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഐക്യ ദാര്‍ഢ്യവുമായി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര സമരപ്പന്തലിലെത്തി. കുമ്പളയില്‍ ഉണ്ടായിരുന്ന വിദേശ മദ്യ ഷാപ്പാണ് കോടതി വിധിയെ തുടര്‍ന്ന് നാരായണമംഗലത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയത്.

ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഇപ്പോള്‍ 25-ാം ദിവസം കടന്നിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ്, വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, സെക്രട്ടറി പി കെ അബ്ദുല്ല, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്വീഫ് കുമ്പള, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദീഖ് തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Keywords: Kasaragod, Kerala, News, Kumbala, Protest, Strike, Liquor, Shop, Welfare Party, Support.