Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘ്പരിവാര്‍ സമഗ്രാധിപത്യത്തെ ചെറുക്കണം: വെല്‍ഫയര്‍ പാര്‍ട്ടി

രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ അപകടപ്പെടുത്തി കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആധിപത്യത്തെ ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര അ Kasaragod, Kerala, News, Neeleswaram, Protest, Welfare Party, Against, Sangparivar, Secular, Welfare party against Sangparivar.
നീലേശ്വരം: (www.kasargodvartha.com 18.04.2017) രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ അപകടപ്പെടുത്തി കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആധിപത്യത്തെ ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രക്ഷോഭ കാമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം മുനവ്വിര്‍ സി കെ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ലീഡര്‍ സി എച്ച് ബാലകൃഷ്ണന്‍, അസിസ്റ്റന്റ് ലീഡര്‍ മുഹമ്മദ് വടക്കേകര, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, എഫ്‌ഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം ശഫീഖ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെവി പത്മനാഭ9, മഹ്മൂദ് പള്ളിപ്പുഴ, വിഎം ധനേഷ്, സാഹിദ ഇല്ല്യാസ്, ഫൗസിയാ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല സ്വാഗതവും കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ട0റി കെ രാജന്‍ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30ന് തൃക്കരിപ്പൂരില്‍ നിന്നാരംഭിക്കുന്ന യാത്ര 11.30 ചെറുവത്തൂര്‍, ഉച്ചയ്ക്ക് ഒരു മണിക്ക് നീലേശ്വരം, മൂന്ന് മണിക്ക് കാഞ്ഞങ്ങാട്, 4.30 ഉദുമ എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം 6.30 ന് ചെര്‍ക്കളയില്‍ സമാപിക്കും. സമാപനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്യും.

 Kasaragod, Kerala, News, Neeleswaram, Protest, Welfare Party, Against, Sangparivar, Secular, Welfare party against Sangparivar.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Neeleswaram, Protest, Welfare Party, Against, Sangparivar, Secular, Welfare party against Sangparivar.