Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വി എസ്

പാലക്കാട് കഞ്ചിക്കോട് ഭാഗത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും Thiruvananthapuram, Kerala, V.S Achuthanandan, Wastage-dump, Top-Headlines, News
തിരുവനന്തപുരം: (www.kasargodvartha.com 22.04.2017) പാലക്കാട് കഞ്ചിക്കോട് ഭാഗത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് പ്രീക്കോട്ട് മില്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന പാരഗണ്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ് എം എം സ്റ്റീല്‍ റീ റോളിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം പ്രദേശത്ത് ഗുരുതരമായ മലിനീകരണമുണ്ടാക്കുന്നത് നിമിത്തം ജനങ്ങളുടെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണി ഉയര്‍ത്തുന്നു എന്ന പരാതി ഉയരുന്നുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയോ, മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതമില്ലാതെയാണ് കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്ന ഇത്തരം ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും, മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം - വി എസ് ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, V.S Achuthanandan, Wastage-dump, Top-Headlines, News.