Join Whatsapp Group. Join now!
Aster MIMS 10/10/2023

വോഡഫോണ്‍ എം-പെസയും ഹോം ക്രെഡിറ്റും തമ്മില്‍ ധാരണയായി; ഇനി എം-പെസ വഴിയും ഹോം ക്രെഡിറ്റ് ഉപഭോക്താക്കളുടെ ഇ എം ഐ അടയ്ക്കാം

ഹോം ക്രെഡിറ്റ് ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവു തുക (ഇ.എം.ഐ.) വോഡഫോണ്‍ എം-പെസ വഴി അടയ്ക്കാന്‍ സഹായിക്കും വിധം വോഡഫോണ്‍ എം-പെസയും ഹോം ക്രെഡിറ്റും തമ്മില്‍ ധാരണയായി. Kochi, Kerala,News, Sim card, Bank Loans, Application, Vodafone M-pesa, Credit.
കൊച്ചി: (www.kasargodvartha.com 13.04.2017) ഹോം ക്രെഡിറ്റ് ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവു തുക (ഇ.എം.ഐ.) വോഡഫോണ്‍ എം-പെസ വഴി അടയ്ക്കാന്‍ സഹായിക്കും വിധം വോഡഫോണ്‍ എം-പെസയും ഹോം ക്രെഡിറ്റും തമ്മില്‍ ധാരണയായി. 15 സംസ്ഥാനങ്ങളിലെ 58 പട്ടണങ്ങളിലായുള്ള പത്തു ലക്ഷത്തിലേറെ ഹോം ക്രെഡിറ്റ് ഉപഭോക്താക്കള്‍ക്ക് ഈ പുതിയ സൗകര്യം ഗുണകരമാകും.

ഹോം ക്രെഡിറ്റിന്റെ ഉപഭോക്തൃ വായ്പകള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളവര്‍ക്ക് എം-പെസ ആപ്പ് വഴിയോ അടുത്തുള്ള എം-പെസ ബിസിനസ് കറസ്‌പോണ്ടന്റ് വഴിയോ ഈ സുരക്ഷിതമായ കറന്‍സി രഹിത വായ്പാ തിരിച്ചടവു രീതി ഉപയോഗിക്കാം. വിദൂരമായ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെയുള്ള വോഡഫോണ്‍ എം-പെസയുടെ രാജ്യത്തെ ഏറ്റവും വിപുലമായ ബിസിനസ് കറസ്‌പോണ്ടന്റ് ശൃംഖല ഹോം ക്രെഡിറ്റ് ഉപഭോക്താക്കള്‍ക്കു പ്രയോജനപ്പെടുത്താനാവും.


ഉപഭോക്തൃ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് വേഗത്തില്‍ സൗകര്യപ്രദമായും സുരക്ഷിതമായും അവരുടെ മാസ തവണകള്‍ അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഈ സഹകരണത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഹോം ക്രെഡിറ്റ് ഉപഭോക്താക്കളെ ക്ഷണിച്ചു കൊണ്ട് വോഡഫോണ്‍ എം-പെസ ഡയറക്ടര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നതാണ് മറ്റൊരു സവിശേഷതയെന്ന് പുതിയ സഹകരണത്തെക്കുറിച്ചു പ്രതികരിച്ച ഹോം ക്രെഡിറ്റ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ടോമസ് ഹര്‍ഡിലിക പറഞ്ഞു.

എം-പെസ ആപ്പ്, എം-പെസ പോര്‍ട്ടല്‍, *400# യു എസ് എസ് ഡി കോഡ് എന്നീ ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ എം-പെസ ഉപയോഗിക്കാം. അടുത്തുള്ള എം-പെസ ബിസിനസ് കറസ്‌പോണ്ടന്റിനെ സന്ദര്‍ശിച്ച് തങ്ങളുടെ പോര്‍ട്ടിലൂടെ തുക അയ്ക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala,News, Sim card, Bank Loans, Application, Vodafone M-pesa, Credit.