Join Whatsapp Group. Join now!
Aster MIMS 10/10/2023

വോഡഫോണ്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും ചേര്‍ന്ന് 'സേഫ്റ്റി ഇന്‍ മൊബിലിറ്റി' പഠന റിപ്പോര്‍ട്ട് പുറത്തിറക്കി

ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിലൂന്നി, അശ്രദ്ധമായ ഡ്രൈവിംഗിനോട് അസഹിഷ്ണുത India, News, Kochi, mobile, health, Business, Technology, Vodafone India and Save Life Foundation launched 'Safety in Mobility' study report.
കൊച്ചി: (www.kasargodvartha.com 28.04.2017) ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിലൂന്നി, അശ്രദ്ധമായ ഡ്രൈവിംഗിനോട് അസഹിഷ്ണുത മനോഭാവത്തോടെ, സേവ് ലൈഫ് ഫൗണ്ടേഷനും, വോഡഫോണ്‍ ഇന്ത്യയും ചേര്‍ന്ന് 'സേഫ്റ്റി ഇന്‍ മൊബിലിറ്റി' എന്ന വിഷയത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ട് ഇന്ന് ഡെല്‍ഹിയില്‍ പുറത്തിറക്കി.

വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമാണെന്ന് 94 ശതമാനം ആളുകളും കരുതുന്നു. എങ്കിലും 47 ശതമാനം പേരും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി. ''ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ് ഇന്‍ ഇന്ത്യ: എ സ്റ്റഡി ഓണ്‍ മൊബൈല്‍ ഫോണ്‍ യൂസേജ്, പാറ്റേണ്‍, ബിഹേവിയര്‍'' എന്ന പേരിലുള്ള പഠന റിപ്പോര്‍ട്ട്, വോഡഫോണ്‍ ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്, റെഗുലേറ്ററി ആന്‍ഡ് സിഎസ്ആര്‍ ഡയറക്ടര്‍ പി ബാലാജി, സേവ്‌ലൈഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഓപ്പറേഷന്‍സ് സജി ചെറിയാനും ചേര്‍ന്ന് പുറത്തിറക്കി.

വോഡഫോണ്‍-സേവ്‌ലൈഫ് ഫൗണ്ടേഷന്റെ 'റോഡ് സേഫ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍' കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ പുറത്തിറക്കി. ഡ്രൈവിംഗിനിടയിലുള്ള അശ്രദ്ധകള്‍ ഒഴിവാക്കാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ രാജ്യത്തു നടത്തുന്ന ആദ്യത്തെ പഠനമാണിത്. രാജ്യത്തെ എട്ടു നഗരങ്ങളിലെ 1749 ഡ്രൈവര്‍മാര്‍ക്കിടയിലാണ് രാജ്യന്തര റിസേര്‍ച്ച് ഏജന്‍സിയായ കാന്റര്‍ പബ്ലിക് സര്‍വേ നടത്തിയത്. ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍, ട്രക്ക്/ബസ്  ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെട്ടവരാണ് സര്‍വേയില്‍ പങ്കെടുത്തവര്‍.

ഡ്രൈവിംഗിനിടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് 96 ശതമാനവും കരുതുന്നു. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ എടുക്കുന്നതിനായി 34 ശതമാനം പേര്‍ സഡന്‍ ബ്രേക്ക് ചെയ്യുന്നതായും ഇരുപതു ശതമാനം പേര്‍ അപകടത്തില്‍പ്പെടുകയോ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയോ ചെയ്യുന്നതായും പഠനം പറയുന്നു.

ഇന്ത്യയിലെ റോഡ് സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനായി പുറത്തിറക്കിയിട്ടുള്ള വോഡഫോണ്‍- സേവ്‌ലൈഫ് ഫൗണ്ടേഷന്‍  ഡിസ്ട്രാക്ഷന്‍ ഫ്രീ മൊബൈല്‍ ആപ്  വാഹനം ഓട്ടത്തിലായിരിക്കുമ്പോള്‍ (സ്പീഡ് 10 കിലോമിറ്ററിനു മുകളിലാണെങ്കില്‍) ഡ്രൈവര്‍ക്ക് എത്തുന്ന ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ഈ ആപ് പ്രവര്‍ത്തനരഹിതമാക്കുന്നു.

 India, News, Kochi, mobile, health, Business, Technology, Vodafone India and Save Life Foundation launched 'Safety in Mobility' study report.

റോഡ് സുരക്ഷ  ട്രാഫിക് ഫൈന്‍, ട്രാഫിക് കുറ്റങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. റോഡപകടത്തില്‍ പരിക്കേറ്റ ആളിനെ എങ്ങനെ സഹായിക്കാമെന്നതു സംബന്ധിച്ച ഗൈഡും ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി 'ഒകെ ടു ഇഗ്നോര്‍' എന്ന പേരില്‍ ഓഡിയോ വിഷ്വലും തയാറാക്കിയിട്ടുണ്ട്. ടിവി, സിനിമ ഹാള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും സംപ്രേഷണം നടത്തുകയും ചെയ്യും.

ആരോഗ്യസംരക്ഷണവും സുരക്ഷയുമാണ് വോഡഫോണിന്റെ കാതല്‍ മൂല്യമെന്നും വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്ക് മറ്റ് ആസ്തികള്‍ക്കോ ഹാനികരമായതു സംഭവിക്കാതിരിക്കുയാണ് ലക്ഷ്യമെന്നും, വണ്ടി ഓടിക്കുന്നതിനിടയില്‍  മൊബൈല്‍ ഫോണ്‍ ഉപയോഗം എന്ന വിഷയത്തിലുള്ള പഠന റിപ്പോര്‍ട്ട് റോഡ് നിയമങ്ങള്‍ പാലിക്കാന്‍ സഹായകരമാകുകയും, ഈ മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും  വോഡഫോണ്‍ ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്, റെഗുലേറ്ററി ആൻഡ്  സിഎസ്ആര്‍ ഡയറക്ടര്‍ പി ബാലാജി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, News, Kochi, mobile, health, Business, Technology, Vodafone India and Save Life Foundation launched 'Safety in Mobility' study report.