city-gold-ad-for-blogger

നഗരസഭയിലെ അനധികൃതനിയമനങ്ങള്‍ റദ്ദാക്കാന്‍ വിജിലന്‍സ് ഉത്തരവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.04.2017) നഗരസഭയിലെ അനധികൃതനിയമനങ്ങള്‍ റദ്ദാക്കാന്‍ വിജിലന്‍സ് ഉത്തരവ്. കാഞ്ഞങ്ങാട് നഗരസഭയില്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ അടിയന്തിരമായി റദ്ദാക്കാന്‍ കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയാണ് ഉത്തരവിട്ടത്. നഗരസഭയിലെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തില്‍ 24 പേരെയാണ് നിലവിലുള്ള ഭരണസമിതി നിയമിച്ചത്. 20 ബില്‍ കലക്ടര്‍/എല്‍ഡിസിമാരെയും നാല് ലൈന്‍മാന്മാരെയുമാണ് താല്‍ക്കാലികമായി നിയമിച്ചത്.

എന്നാല്‍ ഈ നിയമനങ്ങള്‍ അനധികൃതമാണെന്ന പരാതിയില്‍ കാസര്‍കോട് വിജിലന്‍സ് അന്വേഷണം നടത്തുകയും കാഞ്ഞങ്ങാട് നഗരസഭാകാര്യാലയത്തില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ - സര്‍ക്കാരിതര ഓഫീസുകളിലെ വിവിധ തസ്തികകളിലേക്ക് പ്രസ്തുത ഒഴിവുകളില്‍ പിഎസ്‌സി പട്ടിക നിലവിലില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം മാത്രമേ താല്‍ക്കാലികമാണെങ്കില്‍ പോലും നിയമനം നടത്താന്‍ പാടുള്ളൂവെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് വിരുദ്ധമായാണ് കാഞ്ഞങ്ങാട് നഗരസഭയില്‍ നിയമനം നടത്തിയതെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു.

നഗരസഭയിലെ അനധികൃതനിയമനങ്ങള്‍ റദ്ദാക്കാന്‍ വിജിലന്‍സ് ഉത്തരവ്

ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി നിയമിച്ച 24 പേരെയും ഒഴിവാക്കി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ഉദ്യോഗാര്‍ഥികളെ കണ്ടെത്തണമെന്നാണ് വിജിലന്‍സ് ഉത്തരവ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് ഒരു മാസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സകല ചട്ടങ്ങള്‍ക്കും വിരുദ്ധമായി നഗരസഭ കൗണ്‍സില്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Vigilance, Unauthorised, Govt, Case, vigilance order to stop illegal appointment 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia