കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) ആശുപത്രി മാലിന്യങ്ങളുമായി എത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ആശുപത്രിയിലെയും മറ്റും മാലിന്യങ്ങള്‍ നഗരസഭയുടെ ലോറിയില്‍ നിറച്ചുകൊണ്ടുവന്ന് ദേശീയ ആരോഗ്യ കേന്ദ്രത്തിന്റെ ഓഫീസ് കോമ്പൗണ്ടിനുമുന്നില്‍ തള്ളുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വാഹനം തടഞ്ഞത്.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കെ എല്‍ 05 എ ഡി 7679 നമ്പര്‍ വാഹനവും ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങളായി സ്വകാര്യാശുപത്രിക്ക് മുന്നില്‍ ചാക്കില്‍ കെട്ടി നിറച്ച് വെച്ച മാലിന്യങ്ങളാണ് നഗരസഭ ലോറിയില്‍ പഴയ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ദേശീയ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ തള്ളാന്‍ കൊണ്ടുവന്നത്. സംഭവം കണ്ട വഴിയാത്രക്കാര്‍ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ എച്ച് റംഷീദിനെ വിവരമറിയിക്കുകയായിരുന്നു.
സഹോദരന്‍ ഗള്‍ഫില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതിനാല്‍ സ്ഥലത്ത് എത്താന്‍ കഴിയാത്ത റംഷീദ് പരിസരവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. കേന്ദ്രീയ വിദ്യാലയം, കോടതികള്‍, ബ്ലോക്ക് ഓഫീസും നേഴ്‌സിങ്ങ് സ്‌കൂളും പ്രവര്‍ത്തിക്കുന്ന ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Hospital, Wastage-Dump, Private Hospital. Vehicle with hospital waste blocked