Join Whatsapp Group. Join now!
Aster MIMS 10/10/2023

'ജിഷ്ണു കേസ് അത്ര വലിയ പ്രശ്‌നമാണോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍

'ജിഷ്ണു കേസ് അത്ര വലിയ പ്രശ്‌നമാണോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. 'ഒരുപക്ഷേ ഇതെന്റെ വിവരക്കേടാകാം. കേരളത്തില്‍ പല സമരങ്ങളും അസ്ഥാനത്താണെന്നാ Top-Headlines, Thiruvananthapuram, Jishnu, Murder-case, Congress, Leader, Kerala, News, Vakkom Purushothaman.
തിരുവനന്തപുരം: (www.kasargodvartha.com 13.04.2017) 'ജിഷ്ണു കേസ് അത്ര വലിയ പ്രശ്‌നമാണോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. 'ഒരുപക്ഷേ ഇതെന്റെ വിവരക്കേടാകാം. കേരളത്തില്‍ പല സമരങ്ങളും അസ്ഥാനത്താണെന്നാണ് വ്യക്തിപരമായ അഭിപ്രായം'. എന്നും വക്കം പറഞ്ഞു. 90 ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരവുമായി ബന്ധപ്പെട്ട് നേതാക്കള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും മഹിജ സമരത്തിന്റെ പേരില്‍ വിവാദങ്ങള്‍ വേണ്ടെന്നും വക്കം പറഞ്ഞു.

 Top-Headlines, Thiruvananthapuram, Jishnu, Murder-case, Congress, Leader, Kerala, News, Vakkom Purushothaman.

ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപമുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്പീക്കര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാരിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊടുക്കാനുള്ള ബാധ്യത സ്പീക്കറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മലപ്പുറത്ത് യു ഡി എഫ് വിജയം ഉറപ്പാണെന്നും അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അത് മറികടക്കാന്‍ പക്വതയുള്ള നേതാവാണ് സോണിയഗാന്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുമാരപുരത്തെ വീട്ടില്‍ പിറന്നാളാശംസ നേരാന്‍ ആദ്യമെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എസ് ശിവകുമാര്‍ എം.എല്‍.എ, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എം എ വാഹിദ്, പാലോട് രവി, എന്‍ ശക്തന്‍, തലേക്കുന്നില്‍ ബഷീര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി തുടങ്ങിയവരും വക്കത്തെ സന്ദര്‍ശിച്ച് പിറന്നാളാശംസ അറിയിച്ചു.

തനിക്ക് ദീര്‍ഘകാലമായി അടുത്ത ബന്ധമുള്ള നേതാവാണ് വക്കം പുരുഷോത്തമനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്റെ പൊതു ജീവിതത്തിന്റെ കാലാവധി മുഴുവന്‍ വക്കവുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനരോഷം മലപ്പുറം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. സഹകരണ സംഘങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Thiruvananthapuram, Jishnu, Murder-case, Congress, Leader, Kerala, News, Vakkom Purushothaman.