Join Whatsapp Group. Join now!
Aster MIMS 10/10/2023

യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം അബൂദാബി അല്‍ഫലാഹ് സ്ട്രീറ്റിലെ ഷഹീന്‍ ബില്‍ഡിംഗില്‍ സംഘടിപ്പിച്ചു. എച്ച് കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. Abudhabi, UAE, Patla, Jamaath-committee, Gulf, Dubai, Office- Bearers, Meeting, Muslim Jamaath-committee, Members.
അബുദാബി: (www.kasargodvartha.com 10.04.2017) യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം അബൂദാബി അല്‍ഫലാഹ് സ്ട്രീറ്റിലെ ഷഹീന്‍ ബില്‍ഡിംഗില്‍ സംഘടിപ്പിച്ചു. എച്ച് കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് സീതി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ മഹ് മൂദ് പ്രസിഡന്റായും അഷ്‌റഫ് ഫാര്‍മസി ജനറല്‍ സെക്രട്ടറിയായും മാഹിന്‍ പി പി ട്രഷറര്‍ ആയും പുതിയ കമ്മിറ്റി നിലവില്‍ വന്നു.

മറ്റു ഭാരവാഹികള്‍: ഉസ്മാന്‍ എ (വൈസ് പ്രസിഡന്റ്), അബൂബക്കര്‍ ഫാര്‍മസി, ഇര്‍ഷാദ് എസ് (ജോയിന്റ് സെക്രട്ടറിമാര്‍). വിവിധ പ്രതിനിധികള്‍: അബൂബക്കര്‍ മാസ്റ്റര്‍, ഇബ്രാഹിം ഷാനവാസ് (ദുബൈ പ്രതിനിധികള്‍), അറഫാത്ത് കരോടി, മന്‍സൂര്‍ പി സി (ഷാര്‍ജ ആന്‍ഡ് അജ്മാന്‍), എച്ച് കെ മൊയ്തീന്‍, റഹീം അരമന (അല്‍ ഐന്‍), അഷ്‌റഫ് പി ബി, അസ്ഹര്‍ പി എസ് (റാസല്‍ ഖൈമ).

ഉസ്മാന്‍, മഹ് മൂദ് ബി, മുഹമ്മദ് കുഞ്ഞി അരമന, അബൂബക്കര്‍ മാസ്റ്റര്‍, ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടര പതിറ്റാണ്ടിലേറെ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എച്ച് കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. കുഞ്ഞഹമ്മദ് കുന്നില്‍, മുഹമ്മദ് കുഞ്ഞി പി എന്നിവര്‍ ഷാളണിയിച്ചു. കുഞ്ഞിമാഹിന്‍ കുട്ടി പി പി മൊമന്റോ നല്‍കി. സുല്‍ത്താന്‍ മഹ് മൂദ് റിപ്പോര്‍ട്ടവതരണവും അശ്‌റഫ് ഫാര്‍മസി നന്ദിയും പറഞ്ഞു.


സുല്‍ത്താന്‍ മഹ് മൂദ് 

അഷ്‌റഫ് ഫാര്‍മസി


മാഹിന്‍ പി പി 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Abudhabi, UAE, Patla, Jamaath-committee, Gulf, Dubai, Office- Bearers, Meeting, Muslim Jamaath-committee, Members.