Join Whatsapp Group. Join now!
Aster MIMS 10/10/2023

പരീക്ഷ കഴിഞ്ഞ സന്തോഷം ആഘോഷിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന രണ്ടുപേരുടെ ജീവനെടുത്തു; മൂന്നു പേര്‍ക്ക് പരിക്ക്

പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നടപ്പാതയിലേക്ക് ഇടിച്ച് കയറി ഉറങ്ങികിടന്ന New Delhi, Accident, Car, Death, Obituary, Plus-two
ന്യൂഡല്‍ഹി: (www.kasargodvartha.com 20.04.2017) പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നടപ്പാതയിലേക്ക് ഇടിച്ച് കയറി ഉറങ്ങികിടന്ന രണ്ടുപേര്‍ മരിച്ചു. ഡല്‍ഹി ഐ എസ് ബി ടി ടെര്‍മിനലിനില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ സന്തോഷം സുഹൃത്തുക്കള്‍ക്ക് ഒപ്പം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. ഹ്യൂണ്ടായ് ഐ20 കാറാണ് വിദ്യാര്‍ത്ഥി ഓടിച്ചിരുന്നത്.


കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിക്കൊപ്പം ഡല്‍ഹിയിലെ ഒരു പ്രമുഖ സ്‌കൂളിലെ മറ്റുനാല് വിദ്യാര്‍ത്ഥികളും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Two Killed, Three injured after class twelfth student runs car over people on Footpath

Keywords: New Delhi, Accident, Car, Death, Obituary, Plus-two, Students, Injured, Sleeping, Foot Path, Thursday, Morning, Examination, School, Identify.