Join Whatsapp Group. Join now!
Aster MIMS 10/10/2023

കോടനാട് എസ്‌റ്റേറ്റിലെ കൊല: വഴിത്തിരിവായി ദുരൂഹ മരണങ്ങള്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി Death, Murder, Accuse, Accident, Car, National, Top-Headlines, News,
പാലക്കാട്: (www.kasargodvartha.com 29.04.2017) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി കനകരാജും, രണ്ടാം പ്രതി കെ വി സയന്റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടു.

ഇവരാണ് എസ്‌റ്റേറ്റ് കാവല്‍ക്കാരനും നേപ്പാള്‍ സ്വദേശിയുമായ ഓം ബഹദൂറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലാണ് മൂന്നു പേരും മരിച്ചത്. പോലീസ് തിരയുന്നതിനിടെ തമിഴ്‌നാട്ടിലെ സേലത്തുണ്ടായ അപകടത്തിലാണ് കനകരാജ് മരിച്ചത്. രണ്ടാം പ്രതി കെ വി സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവര്‍ പാലക്കാട് കണ്ണാടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.50ന് ഉണ്ടായ കാറപകടത്തിലാണ് മരിച്ചത്. സയന്‍ ഓടിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ സായനും ഗുരുതരമായി പരുക്കേറ്റു.

അതേസമയം ഒന്നാം പ്രതി കനകരാജിന്റെ മരണം ഏറ്റുമുട്ടലാണെന്നും വിവരമുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ വിനുപ്രിയയും മകള്‍ നീതുവും അപകടത്തിനു മുമ്പേ തന്നെ കൊല്ലപ്പെട്ടതായി സംശയം ഉയര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങളില്‍ കാണപ്പെട്ട മുറിവുകളാണ് ഇത്തരത്തിലൊരു സംശയം ഉയരാന്‍ ഇടയാക്കുന്നത്. ഒരേ പോലെയുള്ള മുറിവുകളാണ് വിനു പ്രിയയുടെയും നീതുവിന്റെയും കഴുത്തിലുള്ളത്. സയന്‍ ഇപ്പോള്‍ പരുക്കുകളുമായി ആശുപത്രിയിലാണെങ്കിലും പോലീസ് കസ്റ്റഡിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Death, Murder, Accuse, Accident, Car, National, Top-Headlines, News.