Join Whatsapp Group. Join now!
Aster MIMS 10/10/2023

ഊരാളി അപ്പൂപ്പന്‍ കാവിലെ സദ്യയുണ്ണാന്‍ വാനരപ്പടയെത്തി

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സദ്യയുണ്ണാന്‍ ദിവസവും എത്തുന്നത് എഴുപതോളം വാനരന്‍മാര്‍. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. Top-Headlines, Kerala,News, Temple Fest, Food, Animal, Pathanamthitta, Oorali, Temple, Culture.
പത്തനംതിട്ട: (www.kasargodvartha.com 13.04.2017) കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സദ്യയുണ്ണാന്‍ ദിവസവും എത്തുന്നത് എഴുപതോളം വാനരന്‍മാര്‍. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഹനുമാന്റെ പ്രീതിക്കായാണ് വാനരയൂട്ട് നടത്തുന്നത്.

എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിയോടെ വനത്തില്‍ നിന്ന് വാനരന്‍മാര്‍ സദ്യയുണ്ണാന്‍ എത്തും. അച്ചടക്കത്തോടയാണ് ഇവ ഭക്ഷണം കഴിക്കുന്നത്. 501 രൂപയാണ് സദ്യയുടെ വഴിപാട് തുകയായി ഭക്തര്‍ നല്‍കേണ്ടത്. വാനര സദ്യയ്ക്കായി പ്രത്യേക കലവറ ക്ഷേത്രത്തിലുണ്ട്. മീനുകള്‍ക്കും ഇവിടെ സദ്യ നല്‍കാറുണ്ട്. ഭക്തജനങ്ങള്‍ വഴിപാടായി എന്നും വാനരന്മാര്‍ക്ക് സദ്യ നല്‍കി വരുന്നു.

പഴവര്‍ഗങ്ങളും ചോറും കറികളും ചേര്‍ന്നുള്ള വാനര സദ്യ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു. ജപ്പാനില്‍ നിന്നുള്ള നരവംശ ശാസ്ത്രഞ്ജര്‍ കാവിലെ സദ്യ ഉണ്ണാന്‍ എത്തുന്ന വാനരന്മാരെ പഠന വിഷയമാക്കിയിട്ടുണ്ട്.

വിഷുവിനെ വരവേറ്റ് കാവ് ഉണര്‍ന്നുകഴിഞ്ഞു. അപ്പൂപ്പന്‍കാവില്‍ പത്താമുദയ ഉത്സവത്തിനു 14ന് തിരിതെളിയും. പ്രകൃതി സംരക്ഷണ പൂജക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ ഉത്സവചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. കാവ് ഉണര്‍ത്തിക്കൊണ്ട് 999 മലകള്‍ക്ക് ആചാര വിധിപ്രകാരം പരമ്പരാഗത രീതിയില്‍ മുറുക്കാന്‍ അടങ്ങിയ താമ്പൂലം അടുക്കുകള്‍ സമര്‍പ്പിച്ചു കൊണ്ട് എട്ടു ദിക്കും മുഴക്കികൊണ്ട് മലകളെ വിളിച്ചു ചൊല്ലിക്കൊണ്ടാണ് പത്തു ദിവസത്തെ ഉത്സവം.

വെളുപ്പിനെ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും നെല്‍ക്കതിരും കാര്‍ഷിക വിളകളും ചേര്‍ന്നുള്ള വിഷുക്കണിയോടെ കാവ് ആചാരങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തിരു ഉത്സവത്തിന് ആരംഭം കുറിച്ച് കൊണ്ട് മലക്ക് പടേനി നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kerala,News, Temple Fest, Food, Animal, Pathanamthitta, Oorali, Temple, Culture.