Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപകനെ കമ്പിപ്പാരകൊണ്ട് ആക്രമിച്ചു; അയല്‍വാസിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

അധ്യാപകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ചു. ഇതുസംബന്ധിച്ച പരാതിയില്‍ യുവാവിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് Kasaragod, Kanhangad, Teachers, Attack, Assault, Case, Neighbour
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2017) അധ്യാപകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ചു. ഇതുസംബന്ധിച്ച പരാതിയില്‍ യുവാവിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു. ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഹൊസ്ദുര്‍ഗ് നെട്ടടുക്കത്തെ ചന്ദ്രശേഖരന്റെ പരാതിയില്‍ അയല്‍വാസി നന്ദകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്.



കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചന്ദ്രശേഖരന്‍ ബൈക്കില്‍ റയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ നന്ദകുമാര്‍ ബൈക്ക് തടഞ്ഞ്   കമ്പിപ്പാരകൊണ്ട് നെഞ്ചില്‍ കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു. വീടിനടുത്തുളള വഴിയെ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Teachers, Attack, Assault, Case, Neighbour