Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞ സംഭവം: പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

ശനിയാഴ്ച വൈകിട്ട് ബി ജെ പി ഹര്‍ത്താലിനിടെ കുഡ്‌ലു വിവേകാനന്ദ നഗറില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെയുണ്ടായ കല്ലേറ് നടത്തിയ സംഭവത്തില്‍ Kasaragod, Kerala, News, Police, Stone Pelting, Case, Custody, Harthal, BJP, Road, Fractured.
കാസര്‍കോട്: (www.kasargodvartha.com 09.04.2017) ശനിയാഴ്ച വൈകിട്ട് ബി ജെ പി ഹര്‍ത്താലിനിടെ കുഡ്‌ലു വിവേകാനന്ദ നഗറില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെയുണ്ടായ കല്ലേറ് നടത്തിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകരം കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.

വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ പരാതിയില്‍ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരായ രാഘവേന്ദ്ര, ജയന്തകുമാര്‍, കെ രാജേഷ് തുടങ്ങി പത്തുപേര്‍ക്കെതിരെയാണ് കേസ്. വിവേകാനന്ദ നഗറില്‍ ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് ഒരു സംഘം ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ റോഡ് തടസപ്പെടുത്തിയത്. ഹര്‍ത്താലനുകൂലികളെ പിന്തിരിപ്പിക്കാന്‍ പോലീസിന് ലാത്തവീശേണ്ടി വന്നിരുന്നു.

Kasaragod, Kerala, News, Police, Stone Pelting, Case, Custody, Harthal, BJP, RSS, Road, Fractured.

റോഡില്‍ നിരത്തിയ കല്ലുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് സി ഐ ബാബു പെരിങ്ങേത്ത് അടക്കമുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ സി ഐയുടെ ഇടത് കൈയ്യെല്ല് പൊട്ടി. പോലീസുകാരെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും റോഡ് ഗതാഗതം തടസപ്പെടുത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Stone Pelting, Case, Custody, Harthal, BJP, RSS, Road, Fractured, Stone pelting against police; Case registered.