city-gold-ad-for-blogger

താനൂര്‍ സംഘര്‍ഷത്തില്‍ പോലീസിനും ഗുണ്ടാ റോള്‍ ആയിരുന്നുവെന്ന് ന്യൂനപക്ഷ കമ്മീഷന്‍

കോഴിക്കോട്: (www.kasargodvartha.com 13.04.2017) താനൂര്‍ സംഘര്‍ഷത്തില്‍ പോലീസിനും ഗുണ്ടാ റോള്‍ ആയിരുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. താനൂര്‍ തീരദേശ മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ സംഘര്‍ഷത്തില്‍ പോലീസും അക്രമികളുടെ റോളില്‍ അഴിഞ്ഞാടി നാശനഷ്ടം വരുത്തുകയായിരുന്നുവെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. നിരപരാധികളുടെ വീടുകള്‍ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

പോലീസിന്റെ ഭാഗത്തുനിന്ന് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ അക്രമവും മര്‍ദനവും ഉണ്ടായതായി  ശ്രദ്ധയില്‍െപട്ടതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ പി കെ ഹനീഫയും അംഗം അഡ്വ. ബിന്ദു എം തോമസുമാണ് അന്വേഷണം നടത്തിയത്.

താനൂര്‍ സംഘര്‍ഷത്തില്‍ പോലീസിനും ഗുണ്ടാ റോള്‍ ആയിരുന്നുവെന്ന് ന്യൂനപക്ഷ കമ്മീഷന്‍


മാര്‍ച്ച് 12ന് രാത്രിയാണ് താനൂര്‍ തീരദേശമേഖലയായ കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആല്‍ ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിംലീഗ് - സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ വീടുകള്‍, വാഹനങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ ഇരുകൂട്ടരും പരസ്പരം തകര്‍ത്തിരുന്നു.

പോലീസ് എത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ വ്യാപിക്കുന്നത് തടയാനായെങ്കിലും ചില ഭാഗങ്ങളില്‍ അവര്‍ അക്രമികളുടെ റോളില്‍ അഴിഞ്ഞാടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താനൂര്‍, ഊട്ടുപുറം അഴിമുഖം റോഡിന് ഇരുവശവും താമസിക്കുന്ന ഇരുപതോളം വീടുകളിലേക്ക് എ ആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ അതിക്രമിച്ച് കയറി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയില്‍നിന്ന് വ്യക്തമാവന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഈ പ്രദേശത്തെ ആരും ലീഗ് - സി പി എം പാര്‍ട്ടിയില്‍പ്പെട്ടവരോ  സംഘര്‍ഷത്തില്‍ പങ്കാളികളോ അല്ല. നിരപരാധികളായ ഈ കുടുംബങ്ങള്‍ക്ക് പോലീസുകാരുടെ പ്രവൃത്തികൊണ്ടുണ്ടായ മുഴുവന്‍ നാശനഷ്ടവും സര്‍ക്കാര്‍ നല്‍കണം. നഷ്ടം തിട്ടപ്പെടുത്താന്‍ വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കണമെന്നും എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അക്രമങ്ങള്‍ക്ക് കാരണക്കാരായ വ്യക്തികളെ കണ്ടെത്തുന്നതിനും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ കീഴില്‍ സമര്‍ഥരായ പോലീസുകാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ നിയോഗിക്കണമെന്നും മുഴുവന്‍ അക്രമികളെയും ഉടന്‍ പിടികൂടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Kozhikode, Kasaragod, Kerala, Police, Gangster, Commission, Role, Minorities.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia