city-gold-ad-for-blogger

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു; യുവജന പ്രകടനം നടന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2017) സോളിഡാരിറ്റി സംസ്ഥാന പ്രിതിനിധി സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയും ബഹുജന സമ്മേളനത്തോടെയുമായിരുന്നു പ്രതിനിധി സമ്മേളനം സമാപിച്ചത്. കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പൊതു സമ്മേളന നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. അപൂര്‍വാനന്ദ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ജനങ്ങളെ സസ്യാഹാരിയും മാംസാഹാരിയും എന്ന്് വേര്‍തിരിച്ച് വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ മാസ്മരികതകൊണ്ട് ചിന്തശക്തിയെ ഇല്ലാതാക്കുകയാണ് പ്രധാനമന്ത്രി. രാജ്യത്തെ കലാലയങ്ങളില്‍ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കവും സംഘ്പരിവാര്‍ നടത്തുന്നു. രാജ്യത്ത് കാലപമുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്ന ഗുഢാലോചനയുടെ ഭാഗമാണ് ഇത്. ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഭരണഘടന വിരുദ്ധമാണ്. ഇത് വിളിച്ച് പറയാനും ചെറുത്ത് തോല്‍പ്പിക്കാനും ജനാധിപത്യ പാര്‍ട്ടികള്‍ക്ക് കഴിയണം. ഇവിടെ ബുദ്ധിയും മസ്തിഷ്‌കവും പണയം വെച്ചിട്ടില്ലാത്ത യൂവാക്കളിലാണ് രാജ്യത്തിന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു; യുവജന പ്രകടനം നടന്നു

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിലെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേരെ സംശയങ്ങള്‍ ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം നേരിട്ട് നടത്തുന്ന സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണയുണ്ട്. എന്നാല്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സോളിഡാരിറ്റിയുടെ സാന്നിധ്യമുണ്ടായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ടി ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥ് പിള്ള, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി മുജീബ് റഹ് മാന്‍, എസ് ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി ഐ ഒ സംസ്ഥാന അധ്യക്ഷ അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിമാരായ സമദ് കുന്നക്കാവ്, മിര്‍സാദ് റഹ്മാന്‍, ഹമീദ് സാലിം, ഫവാസ്, സംസ്ഥാന സമിതി അംഗങ്ങളായ പി എം സ്വാലിഹ്, പികെ മുഹമ്മദ് സാദിഖ്, സി എ നൗഷാദ്, വി എം നിഷാദ്, എസ് എം സൈനുദ്ദീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു; യുവജന പ്രകടനം നടന്നു

Keywords: Kanhangad, kasaragod, Kerala, news, State-conference, Solidarity, Meeting, Committee, Programme, Kanhangad-town, Cocluded. Town-Hall.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia