Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീന പാഷന്‍ വ്യാഴാഴ്ച തുടങ്ങും

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനം മദീനാ പാഷന്‍ Kasaragod, Press meet, SKSSF, Malik deenar, Flag-off, Yahya-Thalangara, Inauguration, Municipal town hall, New bus stand.
കാസര്‍കോട്: (www.kasargodvartha.com 12.04.2017) എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനം മദീനാ പാഷന്‍ 14 മുതല്‍ 16 വരെ തളങ്കര മാലിക് ദിനാറില്‍ പ്രത്യേകം സജ്ജമാക്കിയ ഹുദൈബിയ്യ നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന മാലിക് ദിനാര്‍ മഖാം സിയാറത്തോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് സ്വാഗതസംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ യഹ്യ തളങ്കര പതാക ഉയര്‍ത്തും. അഞ്ചു മണിക്ക് മാനവികതക്ക് മദീനയുടെ സ്നേഹം എന്ന വിഷയത്തില്‍ മതസൗഹൃദ സമ്മേളനം നടക്കും.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷനാവും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ആലംങ്കോട് ലീലാകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, ഹക്കിം കുന്നില്‍, കെ.ടി അബ്ദുല്ല ഫൗസി സംസാരിക്കും. ചടങ്ങില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി സുവനീര്‍ പ്രകാശനം ചെയ്യും. 7.30ന് നടക്കുന്ന മജ്ലിസുന്നൂര്‍ സംഗമവും ഖുതുബാ സംഗമവും പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചുഴലി മുഹിയദ്ധീന്‍ മൗലവി ഉദ്ബോധനം നടത്തും.

 Kasaragod, Press meet, SKSSF, Malik deenar, Flag-off, Yahya-Thalangara, Inauguration, Municipal town hall, New bus stand.

15ന് രാവിലെ ഒന്‍പതിന് നഗരസഭാ ടൗണ്‍ ഹാളില്‍ ഗ്രാന്റ് അസംബ്ലി നടക്കും. തുടര്‍ന്ന് പഠന സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനാവും. സമസ്ത വിശ്വ ഇസ്ലാമിക ഏകകം എന്ന വിഷയത്തില്‍ അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെഷന്‍ സമസ്ഥ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എം ഖാസിം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഉസ് വതന്‍ ഹസന ജീവിത ശീലമാക്കുന്നു എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെഷന്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. ഓണംപള്ളി മുഹമ്മദ് ഫൈസി വിഷയം അവതരിപ്പിക്കും. 7.30ന് നടക്കുന്ന ആദര്‍ശ സെഷന്‍ എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കെ.ടി മുഹമ്മദ് ഫൈസി ഓമശേരി വിഷയം അവതരിപ്പിക്കും.

16ന് വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. 5.30ന് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ പൊതു സമ്മേളനം നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ് മത്തുള്ള ഖാസിമി മുത്തേടം മദീനാ പാഷന്‍ സന്ദേശം നല്‍കും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ് മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഖാസി ഇ.കെ മഹ് മൂദ് മുസ്ലിയാര്‍, പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (നീലേശ്വരം ഖാസി), പൈവളിക സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് (എം.എല്‍.എ), പി.ബി അബ്ദു റസാഖ് (എം.എല്‍.എ), ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, സി.ടി അഹമ്മദലി, യഹ്യ തളങ്കര, ടി.പി അലി ഫൈസി പാത്തൂര്‍, അഹ് മദ് മുസ്ലിയാര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഖാസി ത്വാഖാ അഹ്മ്മദ് മൗലവി, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം.എ ഖലീല്‍ മുത്തോടി, അബ്ദുല്‍ നാഫിഅ് അസ്അദി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, SKSSF, Malik deenar, Flag-off, Yahya-Thalangara, Inauguration, Municipal town hall, New bus stand, SKSSF district conference to start on Thursday.