കാസര്‍കോട്: (www.kasargodvartha.com 16.04.2017) മാനവിക ഐക്യത്തിന്റെ സന്ദേശമോതി ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച മദീനാ പാഷന്‍ തളങ്കര ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ചരിത്രമുറങ്ങുന്ന മാലിക് ദീനാറിന്റെ ചാരത്തൊരുക്കിയ ഹുദൈബിയ്യയില്‍ ആയിരക്കണക്കിനാളുകളാണ് സംഗമിച്ചത്.
വൈകുന്നേരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ തൂവെള്ള വസ്ത്ര ധാരികളായ ആയിരങ്ങള്‍ അണിനിരന്നു. സമസ്തയുടെ പതാകയുമേന്തിയാണ് അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ത്ഥി പടയണി ഹുദൈബിയ്യയിലേക്ക് നീങ്ങിയത്. താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ഖലീലുര്‍റഹ് മാന്‍ കാശിഫി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഖാസി ത്വാഖാ അഹ് മദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. മദീനാ പാഷന്‍ സുവനീര്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഇ കെ മഹ് മൂദ് മുസ്‌ലിയാര്‍, പൈവളിഗെ പി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, സി ടി അഹ് മദലി, ഖലീലുറഹ് മാന്‍ കാശിഫി, സി കെ കെ മാണിയൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ദീഖ് നദ്‌വി ചേരൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ചെങ്കള അബ്ദുല്ല ഫൈസി, കണ്ണൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മജീദ് ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അശ്‌റഫ് എടനീര്‍, റശീദ് ഫൈസി ആറങ്ങാടി, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി, യൂനുസ് ഹസനി, സിദ്ദീഖ് ബെളിഞ്ചം, ഇസ്മാഈല്‍ മച്ചംപാടി, സിറാജ് ഖാസിലേന്‍, ബദ്‌റുദ്ദീന്‍ ചെങ്കള, മുബാറക് ഹസൈനാര്‍ ഹാജി, ടി കെ അബ്ദുല്ല ഫൈസി, അശ്‌റഫ് മിസ്ബാഹി, ഇര്‍ഷാദ് ബെദിര, പി എച്ച് അസ്ഹരി ആദൂര്‍, മൊയ്തു ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ലത്വീഫ് കൊല്ലമ്പാടി, മൂസഹാജി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സി ഐ അബ്ദുല്‍ ഹമീദ്, എം എ ഖലീല്‍, പാണലം അബ്ദുല്ല മൗലവി, സഅദ് ഹാജി, ഹംസ പള്ളിപ്പുഴ, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
സി എം അബ്ദുല്ല മൗലവിയുടെ മരണം: ദുരൂഹത പുറത്തുകൊണ്ടുവരുന്നത് വരെ സമരം
സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നത് വരെ എസ് കെ എസ് എസ് എഫ് സമര രംഗത്തുണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പറഞ്ഞു. മദീനാ പാഷന്‍ സമ്മേളനത്തിന്റെ ആധ്യക്ഷം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പടിയായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇമെയിലുകളും പോസ്റ്റുകാര്‍ഡുകളും എസ് കെ എസ് എസ് എഫ് അയച്ചിരുന്നു. സി ബി ഐയുടെ പുനരന്വേഷണവും വിഫലമായ നിലക്ക് അടുത്ത ദിവസം മുതല്‍ എസ് കെ എസ് എസ് എഫ് സമരമുഖത്തിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഏതറ്റം വരെ സഞ്ചരിക്കാനും എസ് കെ എസ് എസ് എഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, SKSSF, Programme, Inauguration, Conference, Religion, Madeena Passion.