കാസര്‍കോട്: (www.kasargodvartha.com 12.04.2017) അസുഖത്തെ തുടര്‍ന്നുള്ള യുവാവിന്റെയും വിദ്യാര്‍ത്ഥിനിയുടെയും ആകസ്മിക വിയോഗം എരിയാല്‍ ബ്ലാര്‍ക്കോട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന എരിയാല്‍ ബ്ലാര്‍ക്കോട്ടെ എന്‍ എം ഗഫൂര്‍ - ആമിന ദമ്പതികളുടെ മകന്‍ സിറാജുദ്ദീന്‍ (22) ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സിറാജുദ്ദീന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബ്ലാര്‍ക്കോട് ലക്ഷം വീട് കോളനിക്ക് സമീപത്തെ അബ്ദുല്‍ സലീമിന്റെ മകളും മൊഗ്രാല്‍ വി എച്ച് എസ് സിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഷബ്‌ന (17) യുടെ വിയോഗ വാര്‍ത്തയും എത്തിയത്.
പ്ലസ് ടു പഠനത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ സിറാജുദ്ദീന്‍ രണ്ട് വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടേയും മംഗളൂരുവിലെയും വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. സിറാജുദ്ദീന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബന്ധുക്കളും, നാട്ടുകാരും, സുഹൃത്തുക്കളും അടക്കം നൂറുകണക്കിനാളുകള്‍ സിറാജുദ്ദീനെ അവസാനമായി ഒരുനോക്കു കാണാന്‍ വീട്ടിലെത്തിയിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ വയറ്റിലെ അസ്വസ്തതയും, തലവേദനയും കാരണം ഷബ്‌നയ്ക്ക് സ്‌കൂളിലേക്ക് പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമായില്ല. ബുധനാഴ്ച രാവിലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷബ്‌ന മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജീവിച്ച് കൊതിതീരും മുമ്പേ ഒരേ നാട്ടിലെ രണ്ട് കുട്ടികള്‍ ഒരേ ദിവസം മരിച്ചത് നാടിന് വിങ്ങലായി മാറിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി മരിച്ചു
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Keywords: Kasaragod, Death, Natives, Kerala, Family, Friend, Sirajudheen, Shabna, Eriyal, Blarcode.