Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക' എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കുക എന്ന എസ് ഡി പി ഐ ദേശീയ കാംപെയിന്റ ഭാഗമായി കാസര്‍കോട് മണ്ഡല വാഹന പ്രചാരണ ജാഥ വെള്ളിയാഴ്ച രാവിലെ 10 മണി Kasargod, Kerala, News, SDPI, Vehicle, Rally, Held, Programme, Meet, Mogral, Anangoor.
കാസര്‍കോട്: (www.kasargodvartha.com 28.04.2017) ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കുക എന്ന എസ് ഡി പി ഐ ദേശീയ കാംപെയിന്റ ഭാഗമായി കാസര്‍കോട് മണ്ഡല വാഹന പ്രചാരണ ജാഥ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് ആരംഭിച്ച് അണങ്കൂറില്‍ സമാപിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം എ എച്ച് മുനീര്‍ ജാഥ ക്യാപ്റ്റന്‍ അബ്ദുല്ല എരിയാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കാസര്‍കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥ പ്രയാണം നടത്തി. വിവിധ സ്ഥലങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം ഒരുക്കി. സമാപന സംഗമം സംസ്ഥാന സമിതി അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തില്‍ ജാഥ ക്യാപ്റ്റന്‍ അബ്ദുല്ല എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, മന്‍സൂര്‍ സഹദ് ഉളിയത്തടുക്ക എന്നിവര്‍ സംസാരിച്ചു.

ജാഥയ്ക്ക് ഫൈസല്‍ കോളിയടുക്കം, മഹ് മൂദ് മഞ്ചത്തടുക്ക, സവാദ് കല്ലങ്കൈ, നൗഫല്‍ നെല്ലിക്കുന്ന്, എസ് എ അബ്ദുര്‍ റഹ് മാന്‍, ഇസ്ഹാഖ് മധൂര്‍, ഖാദര്‍ എരിയാല്‍, നസീര്‍ കല്ലങ്കൈ, സിദ്ദീഖ് കസ്സു, ഖലീല്‍ പുത്തൂര്‍, സമീര്‍ ചൗക്കി എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasargod, Kerala, News, SDPI, Vehicle, Rally, Held, Programme, Meet, Mogral, Anangoor.