Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം: തൊഴില്‍മന്ത്രാലയത്തിന്റെ നടപടി പ്രവാസി സമൂഹത്തിന് തിരിച്ചടിയാകുന്നു

ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടുള്ള തൊഴില്‍മന്ത്രാലയത്തിന്റെ Riyadh, Self-Settlement, Job, Employees, Kerala
റിയാദ്: (www.kasargodvartha.com 22.04.2017) ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടുള്ള തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസി സമൂഹത്തിന് തിരിച്ചടിയാകുന്നു. മാളുകളിലെ തൊഴിലുകള്‍ സ്വദേശികള്‍ക്കുമാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍വകുപ്പുമന്ത്രി ഡോ. അലി ബിന്‍ നാസിര്‍ അല്‍ ഗഫീസ് തീരുമാനിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിക്കുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ ഖസ്സിം പ്രവിശ്യയിലെ ഷോപ്പിങ് മാളുകള്‍ മാത്രമാണ് സ്വദേശിവത്കരിക്കുന്നതെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും രാജ്യത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളുകളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടത്തുമെന്ന് കഴിഞ്ഞദിവസം തൊഴില്‍മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.


മാളുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ സ്വദേശിവനിതകളെ നിയമിക്കുന്നവര്‍ ലേഡീസ് ഷോപ്പുകള്‍ക്ക് ബാധകമായ സൗകര്യങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണമെന്നും സ്വദേശിവത്കരണം ലംഘിച്ചുകൊണ്ട് വിദേശികള്‍ക്ക് ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍, സാമൂഹിക വികസനമന്ത്രാലയം വ്യക്തമാക്കി.

അല്‍ഖസീം പ്രവിശ്യയിലെ മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍വരികയും തുടര്‍ന്ന് രാജ്യം മുഴുവന്‍ പദ്ധതിനടപ്പാക്കുകയും ചെയ്യൂം. അതേ സമയം ഷോപ്പിങ് മാളുകളിലെ വ്യാപാരസ്ഥാപനങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ 90 ശതമാനം ജീവനക്കാരും വിദേശികളാണെന്നിരിക്കെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ ജോലിനഷ്ടപ്പെടും എന്ന് ആശങ്കപ്പെടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Saudi Labor market has structural problems, says minister

Keywords: Riyadh, Self-Settlement, Job, Employees, Kerala, Country, Shopping Malls, Ministry of Labor, Trade Institutions, Restaurants, Foreigners.