കാഞ്ഞങ്ങാട്: (www.kasargodvartha.com 08/04/2017) വെള്ളിയാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ മരിച്ച കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ സന്ദീപിന്റെ (28) മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെ കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് മൃതദേഹം ഒരുനോക്കു കാണാനായി എത്തിയത്.
മൃതദേഹം രാത്രി വൈകി പുതിയ കോട്ട എല്‍ വി ടെമ്പിളിന് സമീപത്തെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉള്‍പെടെയുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നേതാക്കളും ബി എം എസ് പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലില്‍ വെച്ചാണ് സന്ദീപ് ഉള്‍പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കുഴഞ്ഞുവീണ സന്ദീപിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് മര്‍ദനമേറ്റാണ് സന്ദീപ് മരിച്ചതെന്ന് ബന്ധുക്കളും ബി ജെ പി നേതാക്കളും ആരോപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സന്ദീപിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
സന്ദീപിന്റെ മരണം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍
സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു
Keywords: Kanhangad, Death, Youth, Kasaragod, Dead body, BJP, Police, Harthal, Sandeep.