Join Whatsapp Group. Join now!
Aster MIMS 10/10/2023

'പൈതൃകവും സനാതന മൂല്യങ്ങളുമേകുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങള്‍'

ഭാരതത്തിന്റെ പൈതൃകവും സനാതന മൂല്യങ്ങളും വെളിപ്പെടുത്തുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി അഭിപ്രായപ്പെട്ടു. Trikaripur, kasaragod, Kerala, news, Temple, Malabar-devasam-employees, heritage, cultural, inauguration.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.04.2017) ഭാരതത്തിന്റെ പൈതൃകവും സനാതന മൂല്യങ്ങളും വെളിപ്പെടുത്തുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി അഭിപ്രായപ്പെട്ടു. ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്ര ഉത്സവ ഭാഗമായി കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


സമൂഹത്തിലെ മൂല്യച്യുതികളെ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.

പി.സി. രാധാകൃഷ്ണന്‍, കെ.വി. രാജീവന്‍, കെ. ശ്രീധരന്‍, കെ.വി. സരോജിനി, പി. ബാലകൃഷ്ണന്‍, എം. ഗോപിനാഥന്‍, വി.വി. കുഞ്ഞിക്കോരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത സംവിധായകാന്‍ എം.പി. രാഘവന്‍, സ്‌കൂള്‍ കലാ പ്രതിഭകള്‍ എന്നിവരെ അഡ്വ. വി. ജയരാജ് ആദരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, kasaragod, Kerala, news, Temple, Malabar-devasam-employees, heritage, cultural, inauguration.