Join Whatsapp Group. Join now!
Aster MIMS 10/10/2023

റുസ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു

രാജ്യത്തെ പ്രാഥമിക, ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനയാണെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ New Delhi, National, Technology, Inauguration, Minister, News, Top-Headlines, Rusa launched by union minister.
ന്യൂഡല്‍ഹി: (www.kasargodvartha.com 17.04.2017) രാജ്യത്തെ പ്രാഥമിക, ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനയാണെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള രാഷ്ട്രീയ ഉച്ചത്തര്‍ ശിക്ഷാ അഭിയാന്റെ (റുസ) സവിശേഷമായ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രാപ്തിയുള്ള ജനങ്ങളെയും നല്ല പൗരന്‍മാരെയും സൃഷ്ടിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. റുസ ഒരു വന്‍ വിജയമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2,800 കോടി രൂപ ഗവണ്‍മെന്റ് ഈ പദ്ധതിക്കായി ചെലവാക്കിയിട്ടുണ്ടെന്നും ജാവേദ്ക്കര്‍ വ്യക്തമാക്കി. സര്‍വകലാശാലകള്‍, കോളജുകള്‍, മാതൃകാ കോളജുകള്‍ എന്നിവിടങ്ങളില്‍ പദ്ധതിയുടെ കീഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


സംസ്ഥാനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകളുടെ തീരുമാനങ്ങള്‍, റുസ പദ്ധതിക്കു കീഴില്‍ ലഭ്യമായ വിഭവങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഈ പോര്‍ട്ടലില്‍ ലഭ്യമാകും. രാഷ്ട്രീയ ഉച്ചത്തര്‍ ശിക്ഷാ അഭിയാന്‍ എന്ന ലഘു ലേഘയും ജാവദേകര്‍ പ്രകാശനം ചെയ്തു. റൂസ പദ്ധതികളുടെ വിശദാംശങ്ങള്‍ rusa.nic.in ല്‍ ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Technology, Inauguration, Minister, News, Top-Headlines, Rusa launched by union minister.