Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ ബീച്ച് പാര്‍ക്ക് വികസനത്തിന് ഒന്നര കോടി രൂപയുടെ പദ്ധതി

ബേക്കല്‍ റിസോര്‍ട്‌സ് ഡെവല്പമെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബി ആര്‍ ഡി സി) കീഴില്‍ നടന്നു വരുന്ന ബീച്ച് പാര്‍ക്ക് വികസനത്തിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പാര്‍ക്കിനകത്തെ Bekal, Development Project, Kasaragod, Fund, Bekal Fort, Projects, Government
കാസര്‍കോട്: (www.kasargodvartha.com 26.04.2017) ബേക്കല്‍ റിസോര്‍ട്‌സ് ഡെവല്പമെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബി ആര്‍ ഡി സി) കീഴില്‍ നടന്നു വരുന്ന ബീച്ച് പാര്‍ക്ക് വികസനത്തിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പാര്‍ക്കിനകത്തെ റോഡും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 150 ലക്ഷം രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവാകുകയും ചെയ്തിരിക്കുന്നത്.

ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പില്‍ ടൂറിസം ഡയറക്ടര്‍, ബി ആര്‍ ഡി സി എം ഡി, ധനകാര്യ വകുപ്പിലേയും ആസൂത്രണ വകുപ്പിലേയും പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ പങ്കെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Bekal, Development Project, Kasaragod, Fund, Bekal Fort, Projects, Government, Rs 1.5 cr granted for Bekal Fort development project.