Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയാസ് മൗലവി വധം: മുസ്ലി യൂത്ത് ലീഗ് യുവരോഷത്തില്‍ പ്രതിഷേധമിരമ്പി

റിയാസ് മൗലവി വധക്കേസില്‍ സംഘ് പരിവാര്‍ ഗൂഡാലോചന പുറത്ത് കൊണ്ട് വരിക, പ്രതികള്‍ക്ക് മേല്‍ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് Murder-case, Police, Youth League, Protest, Inauguration, Kasaragod, Riyas Maulavi Murder Case
കാസര്‍കോട്: (www.kasargodvartha.com 21.04.2017) റിയാസ് മൗലവി വധക്കേസില്‍ സംഘ് പരിവാര്‍ ഗൂഡാലോചന പുറത്ത് കൊണ്ട് വരിക, പ്രതികള്‍ക്ക് മേല്‍ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ യുവ രോഷത്തില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി മുസ്‌ലിം ലീഗ് ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, നാസര്‍ ചായിന്റടി, ഹാരിസ് പടഌ മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, ബി കെ അബ്ദുസമദ്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, ഹാഷിം ബംബ്രാണി, സി ഐ എ ഹമീദ്, കെ പി മുഹമ്മദ് അഷ്‌റഫ്, സലീം അക്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി ഡി എ റഹ് മാന്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഇഖ്ബാല്‍ ചൂരി, ബി കെ ബഷീര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുമ്പഡാജെ, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, ഉമ്മര്‍ ആദൂര്‍, അന്‍വര്‍ ചേരങ്കൈ, മുനീര്‍ പി ചെര്‍ക്കള, ഷാനിഫ് പൈക്ക, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് തായല്‍, സി ടി റിയാസ്, സിദ്ദീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, അസീസ് ഹിദായത്ത് നഗര്‍, ഹര്‍ഷാദ് അലി, അസീസ് പെരഡാല, ഹൈദര്‍ കടുംപ്പം കുഴി, ഫാറൂഖ് കൊല്ലടുക്ക, ഹമീദലി മാവിനകട്ട, ഹമീദ് മഞ്ഞംപാറ, ഇബ്രാഹിം നാട്ടക്കല്‍, കെ ആര്‍ ഹാരിസ്, നവാസ് കുഞ്ചാര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി മുഹമ്മദ്കുഞ്ഞി, എം പി ജാഫര്‍, ബഷീര്‍ കൊവ്വല്‍പ്പള്ളി, നൗഷാദ് കൊത്തിക്കാല്‍, ആബിദ് ആറങ്ങാടി, മുഹമ്മദ്കുഞ്ഞി മാഹിന്‍, പി എം ഫാറൂഖ്, ഹമീദ് ചേരക്കാടത്ത്, റമീസ് ആറങ്ങാടി, ഷംസു ആവിയില്‍, തെരുവത്ത് മൂസഹാജി, ഫൈസല്‍ ചേരക്കാടത്ത്, കെ കെ ബദറുദ്ദീന്‍ പ്രസംഗിച്ചു.

ചട്ടഞ്ചാല്‍: ഉദുമ മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലില്‍ നടത്തിയ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് ബിലാല്‍ എടത്തല ആലുവ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, കെ ഇ എ ബക്കര്‍, കല്ലട്ര മാഹിന്‍ ഹാജി, എം എസ് മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍ തെക്കില്‍, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹംസ തൊട്ടി, കെ ബി എം ഷരീഫ് കാപ്പില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട്, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി ഡി ഹസ്സന്‍ ബസരി, അസ്ലം കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, ഹൈദരലി പടുപ്പ്, നശാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, സഫ്‌വാന്‍ മാങ്ങാടന്‍, ടി കെ ഹസീബ്, സിറാജ് പടിഞ്ഞാര്‍, മുസ്തഫ മച്ചിനടുക്കം, എ പി ഹസൈനാര്‍ പ്രസംഗിച്ചു.

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യുവ രോഷം കുമ്പളയില്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു കെ സൈഫുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. എം എസ് എഫ് നാഷണല്‍ പ്രസിഡന്റ് ടി പി അഷ്‌റഫലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, ഹമീദ് കുഞ്ഞാലി, വി പി ഖാദര്‍, അന്തു ഹാജി ചിപ്പാര്‍, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, സെഡ് എ കയ്യാര്‍, ഷുഹൈബ് മൊഗ്രാല്‍, റഹ് മാന്‍ ബന്തിയോട്, ഇ എ ഖാദര്‍, സയ്യിദ് ഹാദി തങ്ങള്‍, ഇബ്രാഹിം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഹാസിഫ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് പുത്തിഗെ, പി വി മജീദ്, കെ എം അബ്ബാസ്, ബഷീര്‍ മൊഗര്‍, ഉമ്മര്‍, റസാഖ് ആച്ചക്കര, അസീസ് ഉളുവാര്‍, അഷ്‌റഫ് ബല്‍കാട്, ഐ എം ആര്‍ റഫീഖ് പ്രസംഗിച്ചു.

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം സി ശിഹാബ് അധ്യക്ഷത വഹിച്ചു. സഹീദ് വലിയ പറമ്പ് സ്വാഗതം പറഞ്ഞു. ഹാശിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Murder-case, Police, Youth League, Protest, Inauguration, Kasaragod, Riyas Maulavi Murder Case.