Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇങ്ങനെയുമുണ്ടോ ഒരു കണ്ണുകടി; പുതുതായി തുറന്ന ഹോട്ടലിലേക്ക് ജ്യൂസും ഷവര്‍മയും ഓര്‍ഡര്‍ ചെയ്ത് കബളിപ്പിച്ച ജ്യൂസ് കടയുടമയെ പോലീസ് പൊക്കി

പുതുതായി തുറന്ന ഹോട്ടലിലേക്ക് ജ്യൂസും ഷവര്‍മയും ഓര്‍ഡര്‍ ചെയ്ത് കബളിപ്പിച്ച Kasaragod, Hotel, Police, Medical store, Juice, Juice shop owner, Family restaurant, New bus stand, Mobile shop,
കാസര്‍കോട്: (www.kasargodvartha.com 15.04.2017) പുതുതായി തുറന്ന ഹോട്ടലിലേക്ക് ജ്യൂസും ഷവര്‍മയും ഓര്‍ഡര്‍ ചെയ്ത് കബളിപ്പിച്ച ജ്യൂസ് കടയുടമയെ പോലീസ് പൊക്കി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തെ ടേസ്റ്റീ കിച്ചണ്‍ ഫാമിലി റെസ്റ്റോറന്റിലേക്ക് വിളിച്ചാണ് നാല് കാഷ്യൂനട്ട് ജ്യൂസും നാല് ഷവര്‍മയും ഓര്‍ഡര്‍ ചെയ്തത്.

തൊട്ടടുത്ത മെഡിക്കലിലേക്ക് ഓര്‍ഡര്‍ എത്തിക്കണമെന്നാണ് അറിയിച്ചത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത സാധനം മെഡിക്കലില്‍ എത്തിച്ചപ്പോള്‍ തങ്ങള്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നാണ് ഇവര്‍ അറിയിച്ചത്. സാധനവുമായി തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ വീണ്ടും നേരത്തെ വിളിച്ച നമ്പരില്‍ നിന്നും കോള്‍ വന്നു.

Kasaragod, Hotel, Police, Medical store, Juice, Juice shop owner, Family restaurant, New bus stand, Mobile shop, Call, Investigation, Complaint, Restaurant owner held for cheating.

പുതിയ ബസ്റ്റാന്‍ഡിലെ മൊബൈല്‍ കടയിലേക്കാണ് സാധനം കൊണ്ടുവരേണ്ടതെന്നും കുറേ സമയമായി കാത്തുനില്‍ക്കുന്നുവെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടേക്ക് ഓര്‍ഡര്‍ ചെയ്ത സാധനം എത്തിച്ചെങ്കിലും മൊബൈല്‍ കടയുടമയും സാധനം ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് അറിയിച്ചു.

ഇതോടെ കോള്‍ വന്ന നമ്പറിലേക്ക് ഹോട്ടലില്‍ നിന്നും പലതവണ തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് ബന്ധപ്പെട്ടപ്പോള്‍ കുട്ടികളാരെങ്കിലും വിളിച്ചതാവുമെന്ന് പറഞ്ഞ്‌ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നീട് മൊബൈല്‍ നമ്പര്‍ ആരുടേതാണെന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ഒരു ജ്യൂസ് കടയുടമയാണ് വിളിച്ച് പറ്റിച്ചതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജ്യൂസ് കടയുടമയെ പോലീസ് പൊക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Hotel, Police, Medical store, Juice, Juice shop owner, Family restaurant, New bus stand, Mobile shop, Call, Investigation, Complaint, Restaurant owner held for cheating.