Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്ടയം കിട്ടിയ ബംബ്രാണയിലെ ഭൂരഹിതർക്ക് അതേ ഭൂമി നൽകാ൯ ആർഡിഓയും ഉത്തരവിട്ടു

ഭൂരഹിതരില്ലാത്ത കേരള പദ്ധതിയിലൂടെ ബംബ്രാണ വില്ലേജിലെ പന്ത്രണ്ടോളം വരുന്ന ഭൂരഹിതർക്ക് ചൂര്യത്തെടുക്കയിലെ നിർദിശ്ട്ട ഭൂമി തന്നെ നൽകണമെന്ന് ആർഡിയോ കോടതിയും ഉത്തരവിറക്കി Kasaragod, Kumbala, News,Landless, Pattayam, RDO orderd to deliver land.
കുമ്പള: (www.kasargodvartha.com 10.04.2017) ഭൂരഹിതരില്ലാത്ത കേരള പദ്ധതിയിലൂടെ ബംബ്രാണ വില്ലേജിലെ പന്ത്രണ്ടോളം വരുന്ന ഭൂരഹിതർക്ക് ചൂര്യത്തെടുക്കയിലെ നിർദിശ്ട്ട ഭൂമി തന്നെ നൽകണമെന്ന് ആർഡിയോ കോടതിയും ഉത്തരവിറക്കി, ഭൂമി തങ്ങൾക്ക് വേണമെന്ന കുമ്പള പഞ്ചായത്തിന്റെ ആവശ്യം തള്ളിയാണ് ഉത്തരവ്, 2014ൽ പട്ടയം ലഭിച്ച് ഭൂമി അളന്ന് നൽകുന്ന സന്ദർഭത്തിലാണ് റവന്യൂ ഭൂമിയുടെ മേൽ പഞ്ചായത്ത് തടസ വാദം ഉന്നയിച്ചത് തുടർന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂരഹിതർ കുടിൽ കെട്ടി താമസമാരംഭിച്ചെങ്കിലും സാമൂഹ്യദ്രോഹികൾ കുടിൽ നശിപ്പിക്കുകയും ഭീഷണുപ്പെടുത്തുകയും ചെയ്തു. ഭൂസമര സമിതി റവന്യൂ കമ്മീഷണറിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടർന്ന് മു൯ കലക്ടർ സഗീർ ബാബുവിന്റെ നിർദേശത്തിൽ ഭൂമി വിണ്ടും അളക്കുന്ന സന്ദർഭത്തിൽ വെൽഫെയർ പാർട്ടി നേതാക്കളെയും ആസ്യമ്മ ഉൾപ്പെടെ ഭൂസമര പ്രവർത്തകരെയും ചിലർ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. തുടർന്നാണ് കുമ്പള പഞ്ചായത്ത് ആർഡിയോ കോടതിയെ സമീപിച്ചത്.

Kasaragod, Kumbala, News,Landless, Pattayam, RDO orderd to deliver land.


റവന്യൂ ഭൂമിയിൽ പഞ്ചായത്തിനർഹതപ്പെട്ടതല്ലെന്നും അഞ്ചോളം വികലാങ്കരുൾപ്പെടുന്ന കുടുംബങ്ങളോടുള്ള മാനുഷിക പരിഗണന ചൂണ്ടികാട്ടിയുമാണ് കോടി പഞ്ചായത്തിന്റെ വാദം തള്ളിയത്, 15 ദിവസത്തിനുള്ളിൽ ആവശ്യമെങ്കിൽ പോലീസ് സംരക്ഷണത്തോടെ ഭൂമി അളന്ന് നൽകണമെന്ന് മഞ്ചേശ്വരം തഹസിൽദാർക്ക് നിർദേശം നൽകിട്ടുണ്ട്. വെൽഫെയർ പാർട്ടി ജില്ലാ വെെസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, ഭൂസമര സമിതി ജില്ലാ കൺവീനർ പികെ അബ്ദുല്ല, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം അബ്ദുൽ എന്നിവരോടെപ്പം ഭൂരഹിതർ ബംബ്രാണ വില്ലേജിൽ നിന്ന് ആർഡിഓ ഉത്തരവ് കെെപറ്റി. ഉത്തരവ് നടപ്പിലായാൽ അഞ്ചോളം വികലാംഗർ ഉൾപ്പെടെയുള്ള ഭൂരഹിതരായ മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് തല ചായ്ക്കാ൯ മൂന്ന് സെന്റെന്ന സ്വപ്നം പൂവണിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, News,Landless, Pattayam, RDO orderd to deliver land.