Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖത്തറില്‍ വാഹനാപകടങ്ങളിലെ ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കി

വാഹനാപകടങ്ങളിലെ ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന പുതിയ സര്‍ക്കുലര്‍ Doha, Qatar, Vehicle, Accident, Insurance, Central bank
ദോഹ: (www.kasargodvartha.com 19.04.2017) വാഹനാപകടങ്ങളിലെ ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന പുതിയ സര്‍ക്കുലര്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സൗദ് അല്‍താനി പുറത്തിറക്കി.

യാത്രക്കാർക്കും വാഹന ഉടമകൾക്കും മറ്റും കിട്ടേണ്ട അവകാശങ്ങളെ കുറിച്ചും ഇൻഷൂറൻസ് പോളിസി ഇഷ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനനകളും കൂടുതൽ കാര്യക്ഷമമാക്കാൻ നിർദ്ദേശിക്കുന്ന പുതിയ സര്‍ക്കുലര്‍ പ്രകാരം ഉദ്യോഗസ്ഥരുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരുടെ രേഖകളില്‍ ഉദ്യോഗസ്ഥന്റെയോ പ്രതിനിധിയുടേയോ പേരും തൊഴില്‍നമ്പറും രേഖപ്പെടുത്തുകയും ഇടപാടുകാരെ ബിസിനസ് കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തുകയും വേണം. ഇടപാടുകാരില്‍നിന്ന് പണമോ സമ്മാനങ്ങളോ വാങ്ങാന്‍പാടില്ലെന്നും ഇടപാടുകാരനില്‍നിന്ന് പണം ഈടാക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ കാരണവും ആവശ്യവും കമ്പനി നേരിട്ട് ഇടപാടുകാരനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍ സംശയമുണ്ടെങ്കില്‍ ഗതാഗത പട്രോള്‍ അന്വേഷണ ഡയറക്ടറോട് സംശയം തോന്നാനുള്ള കാരണം വ്യക്തമാക്കി പുനരന്വേഷണത്തിന് അപേക്ഷിക്കാവുന്നതാണ്. ഗതാഗത പട്രോള്‍ അന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിന് തകരാര്‍ സംഭവിച്ചില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥനാണെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.


അതേസമയം അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസന്‍സ് കാലാവധി അവസാനിച്ച് ആറ് മാസത്തിനിടയിലാണ് അപകടമെങ്കില്‍ കമ്പനിയായിരിക്കും നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് മാത്രമല്ല കോടതിയുത്തരവ് വരുന്നതുവരെ കാത്തിരിക്കാതെ ഉടനടി നഷ്ടപരിഹാരം നല്‍കുകയും വേണം.

ലേണിങ് ലൈസന്‍സുള്ള വ്യക്തിക്കാണ് അപകടം ഉണ്ടായതെങ്കിലും ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Qatar Central Bank issues regulations for vehicle insurance
Keywords: Doha, Qatar, Vehicle, Accident, Insurance, Central bank, Driver, Life insurance Company, Order, Learning, Request, Doubt, Cash.